Fincat

പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

തിരൂർ: പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തിരൂരിൽ നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധം നടത്തി.

 

പെട്രോൾ വില ലിറ്ററിന് നൂറ് രൂപയിൽ വർധിപ്പിക്കുകയും ഡീസൽ വിലയിലും വർധനവ് വരുത്തി ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.

1 st paragraph

തിരൂർ സിറ്റി ജംഗ്‌ഷനിൽ നടന്ന കോലം കത്തിക്കൽ ബ്ലോക്ക് സെക്രട്ടറി സി ഒ ബാബുരാജ് ഉദ്ഘാടനം ചെയ്തു. കെ പി ഷാജിദ്, എം മിർഷാദ്, നൗഫൽ കാവുങ്ങൽ എന്നിവർ പ്രസംഗിച്ചു.

2nd paragraph