തിരൂർ ഇനി പ്ലാസ്റ്റിക് മാലിന്യ മുക്ത നഗരം

തിരൂർ: പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് റീസൈക്ലിങ് യൂണിറ്റിലേക്കെത്തിക്കുന്നതിനായി നഗരസഭ ആവിഷ്കരിച്ച പദ്ധതിയുടെ പ്രവർത്തന ഉൽഘാടനം നഗരസഭാ ചെയർ പേഴ്‌സൺ നസീമ എ.പി.നിർവഹിച്ചു.

ഇതിന്റെ ബൈലിങ് മെഷീൻ സ്‌വിച്ച് ഓൺ കർമം നിർവഹിച്ചുകൊണ്ടാണ് തുടക്കം കുറിച്ചത്.വാർഡുകളിൽ നിന്നും ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ നഗരസഭയുടെ ട്രെഞ്ചിങ് ഗ്രൗണ്ടിൽ സ്ഥാപിച്ചിട്ടുള്ള യൂണിറ്റിൽ എത്തിച്ചാണ് ഈ പദ്ധതി നടത്തുന്നത്.

ജൈവ മാലിന്യങ്ങൾ ശേഖരിച്ച സംസ്കരിക്കുന്ന തുമ്പൂർ മുഴി മോഡൽ യൂണിറ്റ് നേരത്തെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട് .

ഇതോടെ നഗരസഭാ സീറോ വെസ്റ്റ് നഗരസഭ യായി മാറും .ചടങ്ങിൽ വൈസ് ചെയ ർ മാൻ പി.രാമൻ കുട്ടി ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഫാതിമത് സജ്‌ന,പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ കെ.കെ.സലാം മാസ്റ്റർ,വാർഡ് കൗൺസിലർ സീതാ ലക്ഷ്മി,പി.കെ.കെ.തങ്ങൾ,ഹെൽത്ത് സൂപ്രണ്ട് സുബ്രഹ്മണ്യൻ,ഹെൽത്ത് ഇൻസ്‌പെക്‌ടർ രഞ്ജിത്ത് പങ്കെടുത്തു