Fincat

എംഎസ്എഫ് നേതാവ് സികെ ഷാഫി മരണപ്പെട്ടു

മലപ്പുറം മുനിസിപ്പല്‍ എംഎസ്എഫ് ട്രഷററും വൈറ്റ്ഗാര്‍ഡ് അംഗവുമായ സികെ മുഹമ്മദ് ഷാഫി നിര്യാതനായി

മലപ്പുറം: മുനിസിപ്പല്‍ എംഎസ്എഫ് ട്രഷററും വൈറ്റ്ഗാര്‍ഡ് അംഗവുമായ സികെ മുഹമ്മദ് ഷാഫി നിര്യാതനായി. പനി ബാധിച്ച് മൂര്‍ധന്യാവസ്ഥയിലായിരുന്നു. പെരിന്തല്‍മണ്ണ എംഇഎസില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ രാത്രി രണ്ടു മണിയോടെയാണ് അന്ത്യം.

1 st paragraph

മലപ്പുറം മേല്‍മുറി ആലത്തൂര്‍പടിയില്‍ വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന ചാലാട്ടില്‍ കള്ളാടിതൊടി അബ്ദുല്‍ റസാഖിന്റെ മകനാണ്. വെള്ളുവമ്പ്രം എംഐസി കോളജ് യൂണിയന്‍ മുന്‍ ഭാരവാഹി കൂടിയായിരുന്നു.

2nd paragraph

പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. വൈറ്റ് ഗാര്‍ഡ് അംഗമായ ഷാഫി, ഈ കോവിഡ് കാലത്തും നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. കോവിഡ് രോഗികളുടെ മയ്യിത്ത് ഖബറടക്കുന്ന പ്രവര്‍ത്തനങ്ങളിലടക്കം സജീവമായിരുന്നു.

 

മലപ്പുറം ആലത്തൂര്‍പള്ളി ഖബര്‍സ്ഥാനില്‍ ഇന്ന് രാവിലെ പത്തു മണിക്ക് മയ്യിത്ത് ഖബറടക്കി.