റോഡ് ഗതാഗത യോഗ്യമാക്കി

തിരൂർ: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ അധികൃതരുടെ അവഗണന മൂലം ദുരിതത്തിലായ പ്രദേശ വാസികളുടെ അഭ്യർത്തന മാനിച്ച് വടക്കേജുമാ മസ്ജിദ്, ആലിൻചുവട് റോഡ് SDPI വളണ്ടിയർമാരും, പ്രദേശ വാസികളും ചേർന്ന് ഗതാഗതയോഗ്യമാക്കി.

മഴക്കാലമായാൽ ഈ റോഡ് ചെളിയും, വെള്ളവും നിറഞ്ഞ് പ്രദേശവാസികൾക്ക് ഉപയോഗശൂന്യമായി മാറുകയാണ്പതിവ്. ഈ റോഡിന്റെ പ്രവൃർത്തി പൂർത്തീകരിക്കാൻ കാലങ്ങളായി മുറവിളി കൂട്ടുകയാണ് പ്രദേശവാസികൾ. അതിൽ നിന്നും മാറ്റമെന്നോണം വാർഡിലെ ചില ചെറുപ്പക്കാരും, SDPI പ്രവർത്തകൻമാരും മുൻകൈ എടുത്തു കൊണ്ടാണ് പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. താൽക്കാലിക പരിഹാരമെന്നോണം ഈ റോഡ് ഗതാഗത യോഗ്യമാക്കിയിരിക്കുകയാണ്. SDPI നേതാക്കന്മാരായ AK.അബ്ദുൽ മജീദ് മാസ്റ്റർ, വള്ളിയേങ്ങൽ മൻസൂർ മാസ്റ്റർ, സി. എച് ബഷീർ, വാക്കയിൽ അബ്ദു സലാം, നൗഫൽ സി.എച്, ശിഹാബ് എന്നിവർ നേതൃത്വം നൽകി.പി.സി, മൊയ്ദു, കെ.വി ഫൈസൽ, മുജീബ് പാലക്കൽ, ആഷിക് വി. പി, ഇസ്മത്ത് ടി. സി പ്രവർത്തനങ്ങളിൽ പങ്കാളികളായി.