കെ.എം.സി.സി വെൽഫെയർ സ്കീം പദ്ധതി ഫണ്ട് കൈമാറി
തിരൂർ: മണ്ഡലം ദുബൈ കെ.എം.സി.സി യുടെ വെൽഫെയർ സ്കീം ഫണ്ട് പത്ത് ലക്ഷം രൂപയും, മണ്ഡലം വൈറ്റ്ഗാർഡ് അംഗങ്ങൾക്കുള്ള കോവിഡ് പ്രതിരോധ കിറ്റ് ഫണ്ടും കൈമാറി.കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്ഥഫ തിരൂർ അധ്യക്ഷത വഹിച്ചു.
മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ, ദുബൈ കെ.എം.സി.സി. മണ്ഡലം പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി പറവന്നൂർ, മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റർ, എ.പി.സബാഹ്, കെ.കെ.റിയാസ്, മൻസൂർ പുല്ലൂർ, കെ.പി. റിയാസ്, സുലൈമാൻ മുസ്ല്യാർ, ലത്തീഫ് കൊളക്കാടൻ, അഡ്വ.എ.കെ.മുസമ്മിൽ പ്രസംഗിച്ചു.