സന്നദ്ധ സംഘടന പ്രവർത്തകരെ ആദരിച്ചു
തിരൂർ: കോവിഡ് മഹാമാരി കാലഘട്ടത്തിൽ സമാനതകളില്ലാത്ത ജീവ കാരുണ്യ പ്രവർത്തനം കാഴ്ചവെച്ച വ്യാപാരി സമിതി അംഗങ്ങളായ RRT പ്രവർത്തകർക്കും മികച്ച പ്രവർത്തനം കാഴ്ചവച്ച സംഘടനകളെയും വ്യക്തികളെയും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കായിക, വഖഫ്, ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ആദരിച്ചു.
ലോക്ക് ഡൗൺ സമയത്ത് കോവിഡ് പോസിറ്റീവ് ആയ വീടുകളിലും ദീർഘദൂര വാഹന ഡ്രൈവർമാർക്കും 23 ദിവസത്തോളം 3500 ഓളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുകയും കോവിഡ് ബാധിത വീടുകളിൽ അണു നശീകരണ പ്രവർത്തനം ഉൾപ്പെടെ മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുകയും ചെയ്ത റെഡ് ആർമി ക്ലബ് തെക്കുമുറി ,നിനവ് അയൽക്കൂട്ടം , വ്യാപാരി വ്യവസായി സമിതി തിരൂർ മുൻസിപ്പൽ യൂണിറ്റ് പ്രസിഡൻറ് വി കെ നിസ്സാം, സെക്രട്ടറി ഹസ്സൻ ചക്കുങ്ങൽ തുടങ്ങിയവരെയാണ് മന്ത്രി വി അബ്ദുറഹ്മാൻ ഉപഹാരം നൽകി ആദരിച്ചത്.
ചടങ്ങിൽ മൈനോറിറ്റി കമ്മീഷൻ ഡയറക്ടർ ഉസ്മാൻ ഹാജി, വ്യാപാരി വ്യവസായി സമിതി തിരൂർ ഏരിയ കമ്മിറ്റി പ്രസിഡൻറ് ജലീൽ മയൂര ഏരിയാ സെക്രട്ടറി കെ കെ ജാഫർ തിരൂർ മുനിസിപ്പൽ യൂണിറ്റ് പ്രസിഡണ്ട് വി കെ നിസ്സാം, സെക്രട്ടറി / ഹസ്സൻ ചക്കുങ്ങൽ, റെഡ് ആർമി ക്ലബ് , നിനവ് അയൽക്കൂട്ടം പ്രവർത്തകർ പങ്കെടുത്തു