സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടില്ല, തദ്ദേശ സ്ഥാപനങ്ങൾ നാലായി തിരിച്ച് നിയന്ത്രണമേർപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടില്ല. ജൂൺ 17 മുതൽ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണമേർപ്പെടുത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ബാര്‍ബര്‍ഷോപ്പുകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവും. സമ്പൂര്‍ണമായ തുറന്നുകൊടുക്കല്‍ ഉണ്ടാവില്ലെന്നാണ് വിവരം.

ലോക്ഡൗൺ പ്രഖ്യാപിച്ചതിന്‍റെ ഫലമായി സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാൽ, സംസ്ഥാന വ്യാപകമായി ടി.പി.ആര്‍ കുറയുമ്പോഴും പല തദ്ദേശ സ്ഥാപനങ്ങളിലും ടി.പി.ആര്‍ നിരക്ക് 35 ശതമാനത്തില്‍ കൂടുതലാണ്. അതേസമയം, ലോക്ക്ഡൗണ്‍ നീട്ടുന്നത് ജനങ്ങളെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചത്.

ക​ഴി​ഞ്ഞ മൂ​ന്നു​ ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.7 ശ​ത​മാ​ന​മാ​ണ്. തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ഒ​ഴി​കെ ജി​ല്ല​ക​ളി​ൽ ടി.​പി.​ആ​ര്‍ 15ലും ​താ​ഴെ​യെ​ത്തി. ആ​ല​പ്പു​ഴ, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ പ​ത്ത്​ ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​യി. കേ​സു​ക​ളു​ടെ എ​ണ്ണം 20 ശ​ത​മാ​നം കു​റ​ഞ്ഞു. എ​ന്നാ​ല്‍, 14 ത​ദ്ദേ​ശ സ്ഥാ​പ​ന പ​രി​ധി​യി​ല്‍ ടി.​പി.​ആ​ര്‍ 35 ശ​ത​മാ​ന​ത്തി​ലും കൂ​ടു​ത​ലാ​ണ്. 37 ത​ദ്ദേ​ശ സ്ഥാ​പ​ന പ​രി​ധി​യി​ല്‍ 28 ​മു​ത​ല്‍ 35 വ​രെ​യാ​ണ്. 127 ഇ​ട​ത്ത് 21നും 28​നും ഇ​ട​യി​ലാ​ണ് ടി.പി.ആർ.