താനാളൂരില്‍ ആറ് മാസം മുന്‍പ് മരിച്ച വൃദ്ധയുടെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോര്‍ട്ടം നടത്തി.

മലപ്പുറം:‍ തിരൂര് താനാളൂരില്‍ ആറ് മാസം മുന്‍പ് മരിച്ച വൃദ്ധയുടെ മൃതദേഹം പുറത്തെടുത്തു. 85 വയസുകാരി കുഞ്ഞിപാത്തുമ്മ ഹജ്ജുമ്മ പുളിക്കിയത്തിന്റെ മൃതദേഹമാണ് പുറത്തെടുക്കുന്നത്. താനാളൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ആറ് മാസം മുന്‍പായിരുന്നു ഖബറടക്കം.കുഞ്ഞിപാത്തുമ്മയുടെ മരണത്തില്‍ ദുരുഹത ആരോപ്പിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഖബര്‍ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. കഴിഞ്ഞ ഡിസംബര്‍ 30നാണ് ഇവര്‍ മരിച്ചത്. മരിക്കുന്നതിന്റെ തലേദിവസം ഇവരുടെ പേരിലുണ്ടായിരുന്ന 46 സെന്റ് ഭൂമി ഒരു ബന്ധുവിന് എഴുതിനല്‍കിയിരുന്നു.

മലപ്പുറം താനാളൂരില്‍ 85 കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. പരാതിയുടെ അടിസ്ഥാനത്തിൽ

എല്ലാ വശങ്ങളും പരിശോധിച്ച് മരണത്തിൽ വ്യക്തത വരുത്താനാണ് പൊലീസിൻ്റെ ശ്രമം.

മലപ്പുറം താനാളൂര്‍ സ്വദേശി പുളിക്കിയത്ത് കുഞ്ഞിപ്പാത്തുമ്മയുടെ മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. കഴിഞ്ഞ ഡിസംബര്‍ 30 നായിരുന്നു മരണം. മക്കളില്ലാത്ത കുഞ്ഞിപ്പാത്തുമ്മയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. ഡിസംബര്‍ 29 ന് തൻ്റെ സ്വത്തുക്കള സഹോദരങ്ങളിൽ ഒരാളുടെ കുടുംബത്തിന് രജിസ്റ്റര്‍ ചെയ്തു നല്‍കി. തൊട്ടടുത്ത ദിവസം പുലര്‍ച്ചെ കുഞ്ഞിപ്പാത്തുമ്മ മരിച്ചു. ഇതോടെ മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി, ചില ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു.

 

 

അതേ സമയം ആരോപണങ്ങൾ കുഞ്ഞിപ്പാത്തുമ്മയുടെ സഹോദരനും ബന്ധുക്കളും നിഷേധിച്ചു.

എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ തിരൂർ തഹസിൽദാറിൻ്റെ സാന്നിധ്യത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് മൃതദേഹം പുറത്തെടുത്തത്. സാമ്പിളുകൾ വിദഗ്ധ പരിശോധനക്കയച്ചു.

 

ഇതേതുടര്‍ന്ന് മറ്റ് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. ഇന്ന് രാവിലെ 10.30 മണിയോടെയാണ് പുനര്‍പോസ്റ്റുമോര്‍ട്ട നടപടികള്‍ ആരംഭിച്ചത്. ആര്‍ഡിഒയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. പൊതുകാര്യങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന സ്ത്രീയായിരുന്നു കുഞ്ഞിപാത്തുമ്മ.