കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് താങ്ങായി ഇനി തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ ആംബുലൻസും
കോവിഡ് രോഗികളെ ആശുപത്രികളിൽ സൗജന്യമായി ഇതുവരെ എത്തിച്ചത് നഗരസഭ വടകക്കെടുത്ത ആംബുലൻസ് ഉപയോഗിച്ചായിരുന്നു.
തിരൂർ: നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് താങ്ങായി ഇനി തിരൂർ ശിഹാബ് തങ്ങൾ ഹോസ്പിറ്റൽ ആംബുലൻസും .തിരൂർ നഗരസഭാ ചെയർ പേഴ്‌സൺ എ പി നസീമയുടെ അഭ്യർത്ഥന പരിഗണിച്ച് ആശുപത്രി ഭരണ സമിതി ആംബുലൻസ് വിട്ടു നൽകുകയായിരുന്നു.
കോവിഡ് രോഗികളെ ആശുപത്രികളിൽ സൗജന്യമായി ഇതുവരെ എത്തിച്ചത് നഗരസഭ വടകക്കെടുത്ത ആംബുലൻസ് ഉപയോഗിച്ചായിരുന്നു.കോവിഡ് രണ്ടാംഘട്ടം ആരംഭിച്ച ഉടനെ തന്നെ നഗരസഭാ സൗജന്യ ആംബുലൻസ് സർവിസ് ഏർപ്പെടുത്തിയത് ജനങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു.
ആംബുലസ് കൈമാറ്റം ആശുപത്രി ചെയർമാൻ അബ്ദുറഹിമാൻ രണ്ടത്താണി നഗരസഭാ ചെയർ പേഴ്‌സൺ എ.പി.നസീമക്ക് താക്കോൽ നൽകി നിർവഹിച്ചു.ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ പി.രാമൻ കുട്ടി ,ശിഹാബ്തങ്ങൾ ഹോസ്പിറ്റൽ വൈസ് ചെയർ മാൻ കീഴേടത്തിൽ.ഇബ്രാഹിം ഹാജി,കെ.കെ.സലാം മാസ്റ്റർ,എ.കെ.സൈതാലികുട്ടി,പി.കെ.കെ.തങ്ങൾ,നിർമല കുട്ടിക്കൃഷ്ണൻ,മുനിസിപ്പൽ സെക്രട്ടറി.ശിവദാസ്,ഹോസ്പിറ്റൽ പി.ആർ.ഒ അഡ്വ.മുസമ്മിൽ,മാനേജർകെ.പി.ഫസലുദ്ധീൻ,കെ.ടി.സക്കീർ,ഷഫീക് ,ഫാരിസ് കെ. പങ്കെടുത്തു.