കായികമന്ത്രിക്ക് നിവേദനം നൽകി
തിരൂർ : കോവിഡ് സാഹചര്യത്തിൽ ഏപ്രിൽ മാസം മുതൽ കേരളത്തിലെ കാൽ ലക്ഷത്തോളം വരുന്ന ഫിറ്റ് നസ്സ് സെന്ററുകൾ അടഞ്ഞു കിടയ്ക്കുകയാണ്. ഉടമകളും ജീവനക്കാരും അടക്കം 1 ലക്ഷത്തോളം കുടുംബങ്ങൾ സാമ്പത്തികമായും വളരെയധികം പ്രയാസത്തിലാണ്. ഭൂരിഭാഗം പേരും കടക്കെണിയിൽ ആണ്. കോഴിക്കോട് പേങ്ങേറിയിൽ ഒരു ഫിറ്റ്നസ് സെന്റർ ഉടമ കട ബാധിയെത്തുടർന്ന് സ്ഥാപനത്തിൽ തന്നെ തൂങ്ങി മരിച്ച സാഹചര്യം ഉണ്ടായി.
ബഹുമാനപ്പെട്ട കേരള കായിക വകുപ്പ് മന്ത്രിക്ക് ബോഡി ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് കേരള നിലവിലുള്ള പ്രതിസന്ധി പരിഗണിക്കണം എന്നാവശ്യപ്പെട്ട് നിവേദനം സമർപ്പിച്ചു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ ഫിറ്റ്നസ് സെന്റെറുകളുടെ പ്രവർത്തനം മറ്റു രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും സ്റ്റാൻഡേർഡ് ഓപ്രേഷൻ പ്രോടോകോൾ അനുസരിച്ച് പ്രവർത്തിക്കുന്നുണ്ട് കേരളത്തിലും ഇതുപോലെ അടിയന്തരമായി പ്രവർത്തനാനുമതി നൽകണമെന്ന് പലിശ ഇളവോട് കൂടിയ മൊറൊട്ടോറിയം സർക്കാർ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് നൽകുന്ന ആനുകൂല്യങ്ങളിൽ ഫിറ്റ്നസ് സെന്ററുകളിൽ പ്രവർത്തിക്കുന്നവരെയും ഉൾപ്പെടുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
അസോസിയേഷൻ സ്റ്റേറ്റ് ട്രഷറർ സഹീദ് കുരുക്കൾ, സ്റ്റേറ്റ് ജോയിൻ സെക്രട്ടറി അബ്ദുൽ മുനീർ ചിറക്കൽ, ജില്ലാ പ്രസിഡന്റ് അനിൽ വാരിയത്ത്, ജില്ലാ വർക്കിങ് പ്രസിഡന്റ് അബ്ദു താഹിർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്