തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു.

ന്യൂഡൽഹി തിരുവനന്തപുരം: തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന്25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 4400 രൂപയും പവന് 35,200 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയാഴ്ച ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. രണ്ടാഴ്ചക്കിടെ മാത്രം പവന് 1760 രൂപയാണ് കുറഞ്ഞത്.

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില 0.7 ശതമാനം താഴ്ന്ന് ഔൺസിന് 1764.31 ഡോളറിലെത്തി. ഈയാഴ്ച മാത്രം ആഗോള വിപണിയിലുണ്ടായ വിലയിടിവ് അഞ്ചുശതമാനത്തിൽ അധികമാണ്. ഫെഡ് റിസർവിന്റെ പലിശ നിരക്ക് ഉയർത്താനുള്ള തീരുമാനമാണ് വിപണിയെ ബാധിച്ചത്. കഴിഞ്ഞ ആഴ്ചയിൽ 1900 ഡോളർ പിന്നിട്ട ശേഷമാണ് ഇപ്പോഴത്തെ ഇടിവ്. വിലക്കുറവ് ദേശീയ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും പ്രതിഫലിച്ചു. 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 46,800 രൂപയാണ് ഇന്നത്തെ വില. വെള്ളിയാഴ്ചയെക്കാൾ 158 രൂപയാണ് കുറഞ്ഞത്. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

ജൂൺ മാസം തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജൂണ്‍ മൂന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 36,960 രൂപയായിരുന്നു വില. പിന്നീട് വില താഴുന്നതാണ് കണ്ടത്. രണ്ടാഴ്ചക്കിടെ 700 രൂപയാണ് പവന് കുറഞ്ഞത്. ആഗോള രംഗത്തെ മാറ്റങ്ങളുടെ പ്രതിഫലനങ്ങളാണ് സ്വര്‍ണ വിപണിയില്‍ ദൃശ്യമാവുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇന്നത്തേത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്.

ഇത്തവണത്തെ കേന്ദ്ര ബജറ്റിന് ശേഷം ഫെബ്രുവരിയിൽ സ്വർണ വില പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നാലെ മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു. പിന്നീടുള്ള ദിവസങ്ങളിലും വില കൂടി. ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലില്‍ 1720 രൂപ കൂടി. ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). മെയ് മാസത്തിലും സ്വർണവില വർധിക്കുന്ന പ്രവണതയാണ് കാണിച്ചതെങ്കിൽ ജൂൺ മാസത്തിൽ വില താഴേക്കാണ്.

പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില (22 കാരറ്റ് സ്വർണം, 10 ഗ്രാം)

 

ചെന്നൈ ₹ 44,540, മുംബൈ ₹ 47,350, ന്യൂഡൽഹി ₹ 46,390, കൊൽക്കത്ത ₹ 46,610, ബാംഗ്ലൂർ ₹ 44,240, ഹൈദരാബാദ് ₹ 44,240, പൂനെ ₹ 47,350, ബറോഡ ₹ 46,740, അഹമ്മദാബാദ് ₹ 46,740, ജയ്പുര്‍ ₹ 46,390, ലഖ്‌നൗ ₹ 46,390, കോയമ്പത്തൂര്‍ ₹ 44,540, മധുര ₹ 44,540, വിജയവാഡ ₹ 44,240, പാട്‌ന ₹ 47,350, നാഗ്പൂര്‍ ₹ 47,350, ചണ്ഡിഗഡ് ₹ 46,390, സൂറത്ത് ₹ 46,740, ഭുവനേശ്വര്‍ ₹ 44,240, മാംഗ്ലൂര്‍ ₹ 44,240, വിശാഖപട്ടണം ₹ 44,240, നാസിക് ₹ 47,350, മൈസൂര്‍ ₹ 44,240