തീരദേശ മേഖലയിൽ സഹായഹസ്തവുമായി എം.ബി.ടി നന്മ ഫൗണ്ടേഷൻ
തിരൂർ: കോവിഡ് മഹാമാരിയാലും ട്രോളിങ് നിരോധനത്താലും ഏറെ ദുരിതമനുഭവിക്കുന്ന പൊന്നാനി, തിരൂർ, പരപ്പനങ്ങാടി തീരദേശത്തെ 100-ൽപ്പരം കുടുംബങ്ങൾക്കും വളാഞ്ചേരിയിലെ 30-ൽപ്പരം പോലീസ് / ട്രോമാകെയർ വളൻ്റിയർമാർക്കും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, മിഷൻ ബെറ്റർ ടുമാറോ നന്മ ഫൗണ്ടേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, പോലീസിൻ്റെ സഹകരണത്തോടെ, വിവിധ പോലീസ് സ്റ്റേഷനുകളിൽ വെച്ച് പലവ്യഞ്ജനങ്ങളും പച്ചക്കറികളുമടങ്ങിയ ഭക്ഷ്യകിറ്റുകൾ നൽകി.. വിവിധയിടങ്ങളിലായി എം.ബി.ടി നന്മ ഫൗണ്ടേഷൻ ജില്ലാ വൈസ് ചെയർമാൻ അഡ്വ.എം.വിക്രംകുമാർ, ട്രഷറർ നജീബ് കുറ്റിപ്പുറം, എക്സിക്യുട്ടീവ് മെമ്പർമാരായ കെ.ടി.ഇബ്നുൽ വഫ, കെ.സി. ഇബ്രാഹിംകുട്ടി, എൻ. അബ്ദുൾ ജബ്ബാർ എന്നിവർ വിതരണോദ്ഘാടനം നിർവ്വഹിച്ചു.. വിതരണത്തിനുള്ള കിറ്റുകൾ തിരൂർ പോലീസ് എസ്.എച്ച്.ഒ. ടി.പി. ഫർഷാദ്, പൊന്നാനി എസ്.എച്ച്.ഒ. നാരായണൻ, പരപ്പനങ്ങാടി എസ്.എച്ച്.ഒ ഹണി കെ ദാസ്, വളാഞ്ചേരി എസ്. എച്ച്.ഒ. ഷമീർ എന്നിവർ ഏറ്റുവാങ്ങി.. കേരളത്തിലെ മറ്റു ജില്ലകളിലും ഇത്തരത്തിൽ കിറ്റുകളുടെ വിതരണം നടത്തുകയുണ്ടായി.. എം.ബി.ടി നന്മ സംസ്ഥാന കോർ കമ്മിറ്റി അംഗം റിട്ട. മലപ്പുറം ജില്ലാ പോലീസ് ചീഫ് യു.അബ്ദുൾ കരീം, നോർത്ത് കേരള റീജിയൻ ചെയർമാൻ ആഷിക് കൈനിക്കര, മലപ്പുറം ജില്ലാ ചെയർമാൻ ഡോ. മുജീബ് റഹ്മാൻ, സെക്രട്ടറി ബഷീർ ബാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കോവിഡിൻ്റെ ഒന്നാം തരംഗത്തിലും പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും എം.ബി.ടി. നന്മ ഫൗണ്ടേഷൻ കേരളത്തിലുടനീളം നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധേയവും ശ്ലാഘനീയവുമായിരുന്നു.