കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് ആംബുലൻസ് നൽകി ഇ ടി മുഹമ്മദ്‌ ബഷീർ എംപി

മണ്ഡലത്തിലെ വിവിധ ആശുപത്രികൾക്കായി ആറ് ആംബുലൻസുകളാണ് എംപി നൽകുന്നത്.

പൊന്നാനി ലോക്സഭ മണ്ഡലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് ആംബുലൻസ് നൽകുന്നതിന് പ്രാദേശിക വികസന ഫണ്ടിൽ നിന്നും 42 ലക്ഷം രൂപ അനുവദിച്ചതായി ഇ ടി. മുഹമ്മദ് ബഷീർ എംപി അറിയിച്ചു. മണ്ഡലത്തിലെ വിവിധ ആശുപത്രികൾക്കായി ആറ് ആംബുലൻസുകളാണ് എംപി നൽകുന്നത്. പരതൂർ ഫാമിലി ഹെൽത്ത്‌ സെന്റർ, വെളിയംകോട് ഫാമിലി ഹെൽത്ത്‌ സെന്റർ, കുറ്റിപ്പുറം താലൂക്ക് ആശുപത്രി, എടയൂർ ഫാമിലി ഹെൽത്ത്‌ സെന്റർ, കമ്യൂണിറ്റി ഹെൽത്ത്‌ സെന്റർ താനൂർ, കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്റർ നെടുവ, പരപ്പനങ്ങാടി എന്നിവടങ്ങളിലേക്കാണ് ആംബുലൻസ് നൽകുക.

കോവിഡിന്റെ തുടക്കത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേരത്തെ അദ്ദേഹം പ്രാദേശിക വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിക്കുകയും അത് തിരൂർ ജില്ലാ ആശുപത്രി, തിരുരങ്ങാടി, പൊന്നാനി താലൂക്ക് ആശുപത്രികളിൽ കോവിഡ് പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്തിരുന്നു.