വായനാ ദിനത്തില്‍ പുസ്തക വിതരണം നടത്തി

മൂന്നിയൂര്‍ : വായനാ ദിനത്തില്‍ ആലിന്‍ ചുവട് ടൗണ്‍ യൂത്ത് കോണ്‍ഗ്രസ്സ് പുസ്തകഅള്‍ വിതരണം ചെയ്തു. നിസാര്‍ ഒളവണ്ണ, എഴുതിയ കെ.കരുണാകരന്‍ കേരളത്തിന്റെ സുകൃതം എന്ന പുസ്തകമാണ് വിതരണം ചെയ്തത്. കോണ്‍ഗ്രസ്സ് സേവാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ മൂന്നിയൂര്‍ യൂത്ത് കോണ്‍ഗ്രസ്സ് പത്താം വാര്‍ഡ് സെക്രട്ടറി .സി. സഫീറിന് നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു.

വായനാ ദിനത്തില്‍ ആലിന്‍ ചുവട് ടൗണ്‍ യൂത്ത് കോണ്‍ഗ്രസ്സ് പുസ്തകഅള്‍ വിതരണം ചെയ്യുന്നു

കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അബ്ദു ചാനേത്ത് മുഖ്യ പ്രഭാഷണം നടത്തി , യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി ആഷിര്‍ മരക്കാര്‍ . യൂത്ത് കോണ്‍ഗ്രസ്സ് വാര്‍ഡ് പ്രസിഡന്റ് സി. ഫയാസ് . ഉള്ളാട്ട് നൗഷി .എന്നിവര്‍ സംസാരിച്ചു.