അനര്‍ഹമായി കൈവശം വച്ച റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി

ഏറനാട് താലൂക്കില്‍ അനര്‍ഹമായി കൈവശം വച്ച റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നത് തുടരുന്നു. ജൂണ്‍ ഒന്ന് മുതല്‍ 23 വരെ 20 അന്തേ്യാദയ കാര്‍ഡുകളും, 228 മുന്‍ഗണനാ കാര്‍ഡുകളും, 103 സബ്‌സിഡി കാര്‍ഡുകളും പൊതുവിഭാഗത്തിലേക്ക് മാറ്റിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

അനര്‍ഹമായി സബ്‌സിഡി കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ളവര്‍ ജൂണ്‍ 30നകം പൊതുവിഭാഗത്തിലേക്ക് മാറ്റണം. സബ്‌സിഡി വിഭാഗത്തില്‍പ്പട്ട 385 റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ആധാര്‍ നമ്പര്‍ ബന്ധപ്പെട്ട റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ല. പരിശോധനയില്‍ ഇവര്‍ അനര്‍ഹമായാണ് സബ്‌സിഡി റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട 4,78,597 അംഗങ്ങളുടെ ആധാര്‍ നമ്പറുകള്‍ ഇതുവരെ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.