ഒരു വര്‍ഷം ഒരു ലക്ഷം വൃക്ഷതൈകള്‍ നട്ട് പരിപാലിക്കാന്‍ ഫുമ്മയുടെ തീരുമാനം.

വളാഞ്ചേരി: ഒരു വര്‍ഷം ഒരു ലക്ഷം വൃക്ഷതൈകള്‍ നട്ട് പരിപാലിക്കാന്‍ ഫര്‍ണിച്ചര്‍ വ്യാപാരമേഖലയിലെ കൂട്ടായ്മയായ ഫുമ്മയുടെ തീരുമാനം.പദ്ധതിയുടെ ഉദ്ഘാടനം നിയുക്ത എം.പി അബ്ദു സമദ് സമദാനി നിര്‍വ്വഹിച്ചു.

മരതടികള്‍ കൊണ്ട് മനോഹരമായ ഫര്‍ണിച്ചറുകള്‍ നിര്‍മ്മിച്ചെടുക്കുകമാത്രമല്ല പരിസ്ഥിതിയെ സംരക്ഷിക്കാന്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കുകയാണ് ഫുമ്മയിലെ അംഗങ്ങള്‍.

ലോക്ഡൗണ്‍ വിത് നാച്ച്യര്‍ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയിയായ രമേശിന് കൂട്ടായ്മ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു.ജില്ലാ പ്രസിഡണ്ട് ഫസൽ എലൈറ്റ്, ജില്ലാ ജനറൽ സെക്രട്ടറി ജലീൽ വലിയകത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് റിയാസ് പൂളക്കൽ, ജില്ലാ സെക്രട്ടറി സിറാജ് ട്രയോൺ, ജില്ലാ കൗൺസിൽ അംഗം മുഹമ്മദ്‌ അബ്ദു റഹ്മാൻ ലോഗിൻ ഫർണ്ണിച്ചർ, മഞ്ചേരി ഏരിയ വൈസ് പ്രസിഡന്റ് നസീർ ബിസ്മി എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.