വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലുകള്‍ വിതരണം ചെയ്തു
മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് സേനാ മെഡലിനര്‍ഹരായ എം.എസ്.പി യിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ജില്ലയിലെ 20 പേര്‍ക്കുള്ള മെഡലുകള്‍ വിതരണം ചെയ്തു. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീം മെഡലുകള്‍ വിതരണം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയവര്‍ ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു.
എം.എസ്.പി ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് ദേവകീദാസ്, ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാര്‍ കാനായി, ബാന്റ് ഹവില്‍ദാര്‍ വി. ഗണേഷന്‍ എന്നിവര്‍ക്കും മലപ്പുറം ജില്ലാ പൊലീസ് സേനയിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.പി ഫര്‍ഷാദ്( തിരൂര്‍ പൊലീസ് സ്റ്റേഷന്‍), മനോജ് പറയട്ട(എടക്കര പൊലീസ് സ്റ്റേഷന്‍), പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ റസിയ ബംഗാളത്ത്( മലപ്പുറം വനിതാ പൊലീസ് സ്റ്റേഷന്‍), ഒ.സി രമാ ദേവി (പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന്‍), സി.കെ രവീന്ദ്രന്‍ (സി ബ്രാഞ്ച് മലപ്പുറം), കെ.എന്‍ മുകുന്ദന്‍ (കണ്‍ട്രോള്‍ റൂം മലപ്പുറം), കെ.അബ്ദുല്‍ അസീസ് ( ഡന്‍സാഫ് കൊണ്ടോട്ടി), എം.പി അശോക് കുമാര്‍( വാഴക്കാട് പൊലീസ് സ്റ്റേഷന്‍), റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ കെ.സി സജീവന്‍ ( ഡി.എച്ച്.ക്യൂ മലപ്പുറം, എ.എസ്.ഐമാരായ എം.വി വാസുണ്ണി (കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്‍), കെ. അബ്ദുല്‍ റഷീദ് ( കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍), മാത്യൂ വര്‍ഗീസ്( വഴിക്കടവ് പൊലീസ് സ്റ്റേഷന്‍), എം. നാരായണന്‍ കുട്ടി ( പെരിന്തല്‍മണ്ണ ട്രാഫിക് യൂനിറ്റ്), എം.ടി രത്‌നാകരന്‍( ട്രാഫിക് യൂനിറ്റ് മലപ്പുറം), എസ്.ഡി.പി.ഒമാരായ എം. റൂബീന ( പൊന്നാനി കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍), സി.പി അസ്മാറാണി ( ഡി.എച്ച്.ക്യൂ മലപ്പുറം), എം. ബിജിത ( വഴിക്കടവ് പൊലീസ് സ്റ്റേഷന്‍) തുടങ്ങിയവര്‍ക്കാണ് മെഡല്‍ വിതരണം ചെയ്തത്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മെഡല്‍ ജേതാക്കളും അവരുടെ കുടുംബാംഗങ്ങളും മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്.