എസ് ബി ഐ യുടെ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു
തിരൂർ: എസ് ബി ഐ യുടെ ജനവിരുദ്ധ നടപടികൾക്ക് എതിരെ ഇന്ന് തിരൂരിലുള്ള മുഴുവൻ എസ് ബി ഐ യുടെ ബ്രാഞ്ചുകളിലേക്കും എസ് ഡി പി ഐ തിരൂർ മുൻസിപ്പൽ കമ്മിറ്റിയുടെ കീഴിൽ പ്രതിഷേധം സംഘടിപ്പിച്ചു. സൗജന്യ സേവനങ്ങള്‍ വെട്ടിച്ചുരുക്കുകയും സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുകയും ചെയ്യുന്ന എസ് ബി ഐയുടെ ജനവിരുവിരുദ്ധ നടപടികള്‍ക്കെതിരേ ആയിരുന്നു പ്രതിഷേധം. താഴെപ്പാലം എസ് ബി ഐ യുടെ മുന്നിൽ നടന്ന പ്രതിഷേധം എസ് ഡി പി ഐ തിരൂർ മുൻസിപ്പൽ പ്രസിഡന്റ് ഇബ്രാഹിം പുത്തുതോട്ടിൽ നിർവഹിച്ചു.
കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തനം പോലും പരിമിതപ്പെടുത്തിയിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ ബാങ്ക് അക്കൗണ്ട് വഴിയായിരിക്കെ അത് എ ടി എം വഴി പിന്‍വലിക്കുന്നതിന് നിരക്കും ജിഎസ്ടിയും ഈടാക്കുന്ന നടപടി അങ്ങേയറ്റം മനഷ്യത്വ വിരുദ്ധമാണന്നും പ്രസിഡന്റ് ഉത്ഘാടന പ്രസംഗത്തിൽ കൂട്ടി ചേർത്തു.
മഹാമാരി വിതച്ച ഗുരുതരമായ സാഹചര്യത്തില്‍ ചെറുകിട കച്ചവടക്കാര്‍ പലപ്പോഴും പിടിച്ചുനില്‍ക്കുന്നത് ചെക്കുകള്‍ നല്‍കിയാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക് ലീഫ് മാത്രമേ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയൂ എന്ന നിബന്ധന വ്യാപാര മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതാണന്നും അദ്ദേഹം സൂചിപ്പിച്ചു. ബാങ്കുകളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് മുങ്ങി നടക്കുന്ന സഹസ്ര കോടീശ്വരന്മാരായ കോര്‍പ്പറേറ്റുകള്‍ക്കെതിരേ ചെറുവിരലനക്കാന്‍ തയ്യാറാവാത്ത എസ്ബിഐ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സാധാരണക്കാരെ കൊള്ളയടിക്കാനും പിച്ച ചട്ടിയില്‍ കൈയിട്ടുവാരാനുമാണ് ശ്രമിക്കുന്നത്.
സമ്പൂര്‍ണ വിലക്കയറ്റത്തിലൂടെയും വരുമാന നഷ്ടത്തിലൂടെയും നിലയില്ലാക്കയത്തിലായ ജനത നിലനില്‍പ്പിനായി ഇത്തരം ചൂഷണങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരണമെന്നും പ്രതിഷേധം മുന്നറിയിപ്പ് നൽകി. വിവിധ ബ്രാഞ്ചുകളിലേക്ക് നടന്ന പരിപാടിയിൽ അഷ്‌റഫ് സബ്ക, സലാം അന്നാര, അബ്ദുൽ റഷീദ്,ഹംസ, നജീബ് ഫൈസൽ ബാബു, മുജീബ് ഏഴൂർ എന്നിവർ നേതൃത്വം നൽകി.