കോഴിക്കോട് കസറ്റംസ് പ്രിവന്റീവ് വിഭാഗം മലപ്പുറം ജില്ലയിലെ കാട റഫീഖിന്റെ വീട്ടിൽ നിന്നും 2 കൊടിയോളം രൂപ പിടികൂടി.
മലപ്പുറം: കോഴിക്കോട് കസറ്റംസ് പ്രിവന്റീവ് വിഭാഗം, മലപ്പുറംജില്ലയിലെ VK പടിയിലെ കാട റഫീഖ് എന്നറിയപ്പെടുന്ന മുഹമ്മദ് റഫീഖിന്റെ വീട്ടിൽ നിന്നും, സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഷിദിന്റെ വീട്ടിൽ നിന്നുമായി ഏകദേശം 2 കൊടിയോളം രൂപ പിടികൂടി.
സ്വകാര്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട്, കസ്റ്റംസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് തിരച്ചിലിൽ പങ്കെടുത്തത്. മുഹമ്മദ് റഫീഖിന്റെ വീട്ടിൽ അടുക്കളയുടെ സ്റ്റോർ റൂമിൽ വിദഗ്ധ മായി ഒളിപ്പിച്ചിരുന്ന ലോക്കറിൽ നിന്നും ഒരു കോടി രൂപയുടെ ഇന്ത്യൻ കറൻസിയും, കട്ടിലിനടിയിലായി ഏകദേശം 58 ലക്ഷം രൂപയും ആണ് പിടികൂടിയത്. സുൽത്താൻ ബത്തേരിയിലെ റഫീഖിന്റെ ഭാര്യ സഹോദരന്റെ വീട്ടിൽ നിന്നാണ് 50ലക്ഷത്തോളം രൂപ കിടപ്പുമുറിയിൽ ഒളിപ്പിച്ച ലോക്കറിനുള്ളിൽ കണ്ടെത്തിയത്.
മുഹമ്മദ് റഫീഖിന്റെ സഹോദരൻ മുഹമ്മദ് ഷഫീഖിന്റെ VK പടിയിലുള്ള വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സ്വർണക്കടത്തു സംഘങ്ങളുമായി റഫീഖിന് ബന്ധമുണ്ടോ എന്നുള്ള കാര്യവും റഫീഖിന്റെ മറ്റു ബന്ധങ്ങളും കസ്റ്റംസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.