Fincat

താനാളൂരിൽ അർജന്റിനയുടെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടി രണ്ടു പേർക്ക് പരിക്ക്.

ഒരു ജനതയുടെ 28 വര്‍ഷത്തെ നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടത്.

താനൂർ: അർജന്റിനയുടെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടി രണ്ടു പേർക്ക് പരിക്ക്. മലപ്പുറം തിരൂർ താനാളൂരിലാണ് സംഭവം. ഇന്ന് രാവിലെ താനാളൂർ ചുങ്കത്ത് വെച്ച് പടക്കം പൊട്ടി കണ്ണറയിൽ ഇജാസ് (33) പുച്ചേങ്ങൽ സിറാജ് (31) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണ്. അത്യാഹിത വിഭാഗത്തിലാണ് ഇരുവരെയും പ്രവേശിപ്പിച്ചത്.

 

ഇന്ന് രാവിലെയോടെയാണ് കോപ്പ അമേരിക്ക ഫൈനലിൽ അർജന്‍റീന ജയിച്ചതോടെ വിജയാഘോഷവുമായി ആരാധകർ തെരുവിൽ ഇറങ്ങിയത്. പടക്കം പൊട്ടിച്ചുകൊണ്ടായിരുന്നു ആഹ്ലാദപ്രകടനം നടത്തിയത്. ഇതിനിടെയാണ് വീര്യമേറിയ പടക്കം ഉഗ്രശബ്ദത്തോടെ പൊട്ടിയത്. തൊട്ടു അടുത്ത് നിൽക്കുകയായിരുന്ന ഇജാസിനും സിറാജിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരുടെയും ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ഉടൻ തന്നെ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

 

1 st paragraph

 

ഒരു ജനതയുടെ 28 വര്‍ഷത്തെ നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടത്തില്‍ മുത്തമിട്ടത്. തന്റെ രാജ്യാന്തര കരിയറില്‍ അര്‍ജന്റീനക്കൊപ്പം ഒരു കിരീടമില്ല എന്ന കുറവ് നികത്താന്‍ മെസ്സിക്ക് സാധിച്ചു. ആതിഥേയരായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. അര്‍ജന്റീനയ്ക്കായി സീനിയര്‍ താരം എയ്ഞ്ചല്‍ ഡീ മരിയയാണ് ഗോള്‍ സ്‌കോര്‍ ചെയ്തത്.

2nd paragraph