കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആരാധന നടത്താൻ അനുമതി ആവശ്യപ്പെട്ട് യൂത്ത്ലീഗ് ധർണ്ണ നടത്തി

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് പോലും കുറ്റകരമാണ് എന്നാണ് സർക്കാറിന്റെ സമീപനം പി കെ കുഞ്ഞാലികുട്ടി

മലപ്പുറം: കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജുമുഅ നമസ്കാരം നിർവ്വഹിക്കാനും, ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാനും അനുമതി നൽകണമെന്ന വിശ്വാസി സമൂഹത്തിന്റെ ന്യായമായ ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മലപ്പുറം ജില്ലാ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ധർണ സമരം പി കെ കുഞ്ഞാലികുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജുമുഅ നമസ്കാരം നിർവ്വഹിക്കാനും, ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാനും അനുമതി നൽകണമെന്ന വിശ്വാസി സമൂഹത്തിന്റെ ആവശ്യം തീർത്തും ന്യായമാണ്.

ഒരു വർഷത്തിലധികം കാലമായി കോവിഡുമായി ബന്ധപ്പെട്ട് സർക്കാർ പ്രഖ്യാപിച്ച എല്ലാ നിയമ വ്യവസ്ഥകളോടും പൂർണമായും സഹകരിച്ചവരാണ് ഇവിടത്തെ വിശ്വാസികൾ. യാതൊരുവിധ കോവിഡ് പ്രോട്ടോക്കോളും പാലിക്കാതെ ആൾക്കൂട്ടവും, ബഹളവും സൃഷ്ടിക്കുന്ന കാര്യങ്ങൾക് വരെ അനുമതി നൽകിയ സർക്കാർ വിശ്വാസികൾക് നേരെ കണ്ണടക്കുകയാണ്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നതുപോലും കുറ്റകരമെന്ന് വിശ്വസിക്കുന്നവർക് ഒരുപക്ഷേ, ഇതൊരു നിസാര കാര്യമായിരിക്കാം, എന്നാൽ വിശ്വാസികൾക് അതവരുടെ ജീവിത ചര്യയുമായി ബന്ധപ്പെട്ടതാണ്. പി കെ കുഞ്ഞാലികുട്ടി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.