Fincat

ഫുട്‌ബോള്‍ മത്സര പ്രവചന വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

മലപ്പുറം : നൗഷാദ് അസോസിയേഷന്‍ മലപ്പുറം സംഘടിപ്പിച്ച കോപ്പ അമേരിക്ക ഫുട്‌ബോള്‍ മത്സര പ്രവചന വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

നൗഷാദ് അസോസിയേഷന്‍ മലപ്പുറം സംഘടിപ്പിച്ച കോപ്പ അമേരിക്ക ഫുട്‌ബോള്‍ മത്സര പ്രവചന വിജയി കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു
1 st paragraph

പ്രവചന മത്സരത്തില്‍ നൂറോളം ആളുകള്‍ പങ്കെടുത്തു. വിജയികളായ സജാദ് മുണ്ടുപറമ്പ്, അജി മലപ്പുറം, ശശി ഗ്ലയര്‍, സബീര്‍ മൈലപ്പുറം എന്നീ 4 പേര്‍ക്ക് മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് പരിസരത്ത് വച്ച് നടന്ന ചടങ്ങില്‍ അനുമോദിച്ചു. നൗഷാദ് അസോസിയേഷന്‍ മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി നൗഷാദ് മാമ്പ്ര , ജില്ല ട്രഷറര്‍ നൗഷാദ് ബിസ്മി , സുബിന്‍ ആനക്കയം എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.