മലപ്പുറം ജില്ലാ വിഭജനം: എസ് ഡി പി ഐ തിരൂർ മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി.

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ജില്ല പ്രഖ്യാപിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി ജൂൺ 16 നു തുടക്കം കുറിച്ച “സമര മാസം” പരിപാടിയുടെ ഭാഗമായി എസ് ഡി പി ഐ തിരൂർ മണ്ഡലം കമ്മിറ്റി തിരൂർ സെൻട്രൽ ജങ്ക്ഷനിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ എൻ. സി. എച്. ആർ. ഒ സംസ്ഥാന ട്രെഷർ കെ. പി. ഒ റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു.

മലപ്പുറം ജില്ലയുടെ യുടെ സമഗ്ര വികസനത്തിന് ജില്ലയുടെ വിഭജനം മാത്രമാണ് പരിഹാരമെന്ന് റഹ്മത്തുള്ള പറഞ്ഞു.

വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങി സകല മേഖലകളിലും ജില്ലയുടെ സമഗ്ര പുരോഗതി സാധ്യമാകണമെങ്കിൽ തിരൂരങ്ങാടി, തിരൂർ, പൊന്നാനി താലൂക്കുകൾ ഉൾപ്പെടുത്തി പുതിയ തിരൂർ ജില്ല രൂപീകരിച്ചേ പറ്റൂ എന്നും ഇക്കാര്യം എല്ലാവരും സമ്മതിക്കുമ്പോഴും ജില്ലാ രൂപീകരണം നീണ്ടു പോകുന്നത് ജില്ലയിലെ 50 ലക്ഷത്തോളം വരുന്ന ജനങ്ങളോടുള്ള വഞ്ചനയായേ കാണാൻ പറ്റൂ എന്നും ജനസംഖ്യാനുപാതികമായി വികസനത്തിൻ്റെ ഗുണഫലങ്ങൾ ജനങ്ങളിലേക്കെത്തണമെങ്കിൽ മറ്റ് ജില്ലകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ മൂന്നിരട്ടിയെങ്കിലും നിലവിലുള്ള അവസ്ഥയിൽ മലപ്പുറം ജില്ലക്ക് ലഭിക്കേണ്ടത് ഉണ്ടന്നും ഉദ്ഘാടന പ്രസംഗത്തിൽ റഹ്മത്തുള്ള കൂട്ടിച്ചേർത്തു.

ഇപ്പോഴും ജില്ലയിൽ വികസനമെത്തണമെങ്കിൽ ജില്ലാ കലക്ടർക്ക് പാട്ടപ്പിരിവ് നടത്തേണ്ട ഗതികേടാണെന്നും, 1969 ജൂൺ 16ന് ജില്ല ഔദ്വോഗികമായി നിലവിൽ വന്നപ്പോൾ അന്നത്തെ ജനസംഖ്യ 13,94,000 ആയിരുന്നു. 52 വർഷം പിന്നിടുമ്പോൾ ഇന്ന് ജില്ലയിലെ ജനസംഖ്യ 50 ലക്ഷത്തോളം ആയിരിക്കുന്നു. പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ മൂന്ന് ജില്ലകളിലെതിനേക്കാളും കൂടുതലാണ് മലപ്പുറം ജില്ലയിലെ മാത്രം ജനസംഖ്യ.

ജില്ലകൾക്ക് അനുവദിക്കുന്ന ആനുകൂല്യങ്ങളും വിഭവങ്ങളും നീതി പൂർവം മലപ്പുറം ജില്ലയിലെ ജനങ്ങൾക്കും പ്രയോജനപ്രദമാകണമെങ്കിൽ ജില്ലയുടെ വിഭജനത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് ആശംസ പ്രസംഗം നടത്തിയ പി. ഡി. പി തിരൂർ മേഘല ട്രെഷർ ഹാരിസ് ഇരിങ്ങാവൂർ സൂചിപ്പിച്ചു. ജില്ല വിഭജിച്ചു തിരൂർ ആസ്ഥാനമായി പുതിയ ഒരു ജില്ല രൂപീകരിക്കുക എന്നുള്ളത് വളരെ പ്രസക്തമാണെന്നും, എസ്. ഡി. പി. ഐ. നടത്തുന്ന ഈ സമരത്തിന് എല്ലാ വിധ പിന്തുണ ഉണ്ടാകുമെന്നും പോപുലർ ഫ്രണ്ട് ഓഫ്‌ ഇന്ത്യ തിരൂർ ഡിവിഷൻ പ്രസിഡന്റ്‌ സി. എച്. ബഷീർ ആശംസ പ്രസംഗത്തിൽ പറഞ്ഞു.

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ജനറൽ സെക്രെട്ടറി വടേരി ഗണേഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂർ യൂണിറ്റ് ട്രെഷർ അബ്ദുൽ റഷീദ് ചക്ക്ങ്ങൾ, മലപ്പുറം ജില്ലാ റെസിഡൻസ് അസോസിയേഷൻ ട്രെഷർ കെ. കെ. അബ്ദുൽ റസാഖ് ഹാജി എന്നിവർ സായാഹ്ന സമരത്തിന് ഐക്യദാർട്ട്യം പ്രഖ്യാപിച്ചു. പ്രോഗ്രാം കൺവീനർ ഷാഫി സബ്ക സ്വഗതവും, മണ്ഡലം ആക്റ്റിങ് പ്രസിഡന്റ്‌ ഹംസ അന്നാര അദ്ധ്യക്ഷതയും വഹിച്ചു. എസ്, ഡി.പി. ഐ. മുൻസിപ്പൽ സെക്രെട്ടറി ഇബ്രാഹിം പുത്തു തോട്ടിൽ നന്ദി പറഞ്ഞു. സായാഹ്ന ധർണ്ണക്ക് നജീബ് തിരൂർ, യാഹു, കബീർ, സലാം, അഷ്‌റഫ്‌, ഷെഫീഖ്, റഫീഖ്, കബീർ എന്നിവർ നേതൃത്വം നൽകി.