ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി
മരണസംഖ്യ 40,91,333 ആയി ഉയർന്നു. പതിനേഴ് കോടി മുപ്പത്തിനാല് ലക്ഷം പേർ രോഗമുക്തി നേടി.
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചരലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.മരണസംഖ്യ 40,91,333 ആയി ഉയർന്നു. പതിനേഴ് കോടി മുപ്പത്തിനാല് ലക്ഷം പേർ രോഗമുക്തി നേടി.
അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും റിപ്പോർട്ട് ചെയ്തത്.യുഎസിൽ മൂന്ന് കോടി നാൽപത്തിയൊൻപത് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.6.24 ലക്ഷം പേർ മരിച്ചു.രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.
രോഗികളുടെ എണ്ണത്തിൽ അമേരിക്കയ്ക്ക് തൊട്ടുപിന്നിൽ ഇന്ത്യയാണ്. രാജ്യത്ത് 3.10 കോടി പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 4.30 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 97.28 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 39.53 കോടി വാക്‌സിൻ ഡോസുകൾ ഇതുവരെ നൽകി.
ബ്രസീൽ (1.93 കോടി രോഗബാധിതർ, 5.45 ലക്ഷം മരണം), റഷ്യ(59 ലക്ഷം രോഗബാധിതർ, 1.46 ലക്ഷം മരണം), ഫ്രാൻസ് (58 ലക്ഷം രോഗബാധിതർ,1.11 ലക്ഷം മരണം) എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.