Fincat

ട്രിപ്പിൾ ലോക്ഡൗണുള‌ള ഇടങ്ങളിൽ തിങ്കളാഴ്‌ച കടകൾ തുറക്കാം

സംസ്ഥാനത്ത് പെരുന്നാൾ പ്രമാണിച്ച് നിയന്ത്രണങ്ങൾ ലഘൂകരിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിവേഗ കൊവിഡ് വ്യാപന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ കേരളത്തിൽ മരണനിരക്ക് തടയാൻ സാധിച്ചിട്ടുണ്ട്. 23 മാസങ്ങൾ കൊണ്ട് 70 ശതമാനം ആളുകൾക്കും വാക്‌സിൻ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

1 st paragraph

കേന്ദ്രം നൽകുന്ന വാക്‌സിൻ വേസ്‌റ്റാകാതെ സംസ്ഥാനം ഉപയോഗിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ട്രിപ്പിൾ ലോക്ഡൗണുള‌ള പ്രദേശങ്ങളിലും പെരുന്നാൾ പ്രമാണിച്ച് തിങ്കളാഴ്‌ച കടകൾ തുറന്ന് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എ,ബി വിഭാഗത്തിൽ പെട്ട പ്രദേശങ്ങളിൽ ഇലക്‌ട്രോണിക് ഷോപ്പുകളും മറ്റ് റിപ്പയർ നടത്തുന്ന കടകളും അനുവദിക്കും. തിങ്കൾ മുതൽ വെള‌ളി വരെയാണ് ഇങ്ങനെ തുറക്കുക. വിശേഷദിവസങ്ങളിൽ ആരാധനാലയങ്ങളിൽ 40 പേർക്ക് പ്രവേശനം നൽകും. ആദ്യ ഘട്ട വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാകും ഇങ്ങനെ പ്രവേശനം അനുവദിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

2nd paragraph

എ,ബി വിഭാഗത്തിൽ പെട്ട സ്ഥലങ്ങളിൽ സിനിമാ ഷൂട്ടിംഗിന് അനുമതി നൽകും. എന്നാൽ ക‌ർശനമായ നിയന്ത്രണമുണ്ടാകും. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവ‌ർക്കാണ് ജോലി ചെയ്യാൻ സാധിക്കുക. എഞ്ചിനീയറിംഗ്, പോളിടെക്‌നിക്ക് ഹോസ്‌റ്റലുകൾ തുറക്കാനും സ‌ർക്കാർ അനുമതി നൽകി.