ഹോട്ടല്‍ ഉടമകളുടെ വാദത്തെ തള്ളി കൊണ്ട് കോഴി കര്‍ഷകര്‍

ഹോട്ടല്‍ ഉടമകളുടെ ലാഭത്തില്‍ കുറഞ്ഞ മുറവിളി മത്രമായിട്ടെ ഇതിനെ കാണെണ്ടതൊള്ളു. എന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിേഷന്‍ അഭിപ്രായപെട്ടു

മലപ്പുറം : കഴിഞ്ഞ കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം ഒട്ടുക്കും ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ 3 ലക്ഷം കോഴികളാണ് കേരളത്തില്‍ തീറ്റ കിട്ടാതെ ചത്ത് ഒടുങ്ങിയത്. അന്ന് ഫാമുകളില്‍ നിന്നും ലക്ഷകണക്കിന് കോഴികള്‍ കിലോക്ക് 10 രൂപക്കും വെറുതെയും കൊണ്ടുപോയിരുന്നത്. ഈ കോഴിയെഹോട്ടല്‍ ഉടമകള്‍ ചിക്കന്‍ ബ്രോസ്റ്റ് എന്ന് പേര് ഇട്ടു 450 രൂപക്കാണ് ഹോട്ടലുകളില്‍ വിറ്റഴിച്ചിരുന്നത്. അന്ന് ഹോട്ടലുകളില്‍ ചിക്കന് വിലകുറച്ച് ഹോട്ടല്‍ ഉടമകള്‍ മാതൃക കാണിച്ചിരുന്നെങ്കില്‍ ഈ വാദത്തെ കോഴിഫാം കര്‍ഷകര്‍ അഗീകരിക്കുമായിരുന്നു.ഹോട്ടല്‍ ഉടമകളുടെ ലാഭത്തില്‍ കുറഞ്ഞ മുറവിളി മത്രമായിട്ടെ ഇതിനെ കാണെണ്ടതൊള്ളു. എന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിേഷന്‍ അഭിപ്രായപെട്ടു. പക്ഷി പനിയും കൊവിഡും കാരണം അന്ന് സംഭവിച്ച നഷ്ടം കാരണം പതിനായിരക്കണക്കിന് കര്‍ഷകരാണ് ഈ മേഖലയില്‍ നിന്നും ഫാം പൂട്ടി മറ്റു മേഖലയിലേക്ക് ചേക്കേറിയത്. അന്ന് സംഭവിച്ച നഷ്ടം കാരണം ഇന്നും ബാങ്ക് ജപ്തി നേരിടുന്ന കര്‍ഷകര്‍ ഉണ്ട്.ഇവര്‍ക്കൊന്നും വേണ്ട സഹായം സര്‍ക്കാറില്‍ നിന്നും ലഭിച്ചിട്ടില്ല.

ഇന്ന് കുറച്ചു വില കൂടിയപ്പോള്‍ അതിലൂടെ നഷ്ട്ടം നികത്താന്‍ കര്‍ഷകര്‍ ശ്രമിക്കുമ്പോള്‍.ഇതുപോലുള്ള കച്ചവടക്കാര്‍ പ്രതികരിക്കുന്നു.

എന്നും കര്‍ഷകന്റെ രക്തം ഊറ്റി കുടിക്കുവാന്‍ മാത്രമാണ് കച്ചവടക്കാരും ഇടനിലക്കാരും ശ്രമിക്കുന്നത്.കര്‍ഷകന് വേണ്ടി ആരും ശബ്ദിക്കുന്നില്ല.കര്‍ഷകര്‍ ഉണ്ടെങ്കിലേ രാജ്യത്ത് ഭക്ഷണം ലഭിക്കുകയുള്ളൂ എന്ന കാര്യം എല്ലാവരും മറന്നു പോവുന്നു. വര്‍ദ്ധിച്ചു വരുന്ന കോഴി തീറ്റ വില കാരണവും കൊവിഡിന്റെ രണ്ടാം വരവും, കഴിഞ്ഞ കോവിഡിന്റെ ആരംഭ ഘട്ടത്തില്‍ നഷ്ട്ടം സംഭവിച്ച കര്‍ഷകര്‍ തുടര്‍ന്ന് ഫാമുകളില്‍ കോഴി ഇറക്കാതത്തും, ഹാചറികളിലെ പ്രൊഡക്ഷന്‍ ഗണ്യമായി കുറച്ചതും,ഡല്‍ഹി കര്‍ഷ സമരം മൂലം കോഴി തീറ്റ ഉത്പാദനത്തിന് വേണ്ട അസംസ്‌കൃത വസ്തുക്കളായ ചോളം, സോയാബീന്‍, എന്നിവയിലുള്ള ലഭ്യത കുറവും.വിലവര്‍ദ്ധന വിന് കാരണമായി. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധനവ് സര്‍ക്കാര്‍ ഇടപെട്ട് സബ്‌സിഡി കൊടുത്ത് വില കുറചു നല്‍കിയെങ്കില്‍ മാത്രമേ തീറ്റ യുടെ വിലയില്‍ കുറവ് വരികയുള്ളൂ.ഇപ്പൊള്‍ 50 സഴ കോഴി തീറ്റക്ക് മാര്‍ക്കറ്റിലെ വില 2100 വരെ എത്തി നില്കുന്നു.ഒരു ദിവസം പ്രായമായ കോഴികുഞ്ഞിന്റെ വില 25 മുതല്‍ 55 രൂപ വരെ എത്താറുണ്ട്. ഇതില്‍ മാറ്റം വരേണ്ടതുണ്ട് കോഴി വളര്‍ത്തല്‍ കൃഷിയില്‍ ഉള്‍പെടുത്തി സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ കോഴിക്കുഞ്ഞുങ്ങളും തീറ്റയും നല്‍കികൊണ്ട് മാതൃക കാണിക്കണമെന്ന് കേരളാ പൗള്‍ട്രി ഫാര്‍മേഴ്‌സ്, മലബാര്‍ പൗള്‍ട്രി ഫാര്‍മേഴ്‌സ്,അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു..ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ കാദറ ലി വറ്റലൂര്‍, സൈദ് മണലായ,അഡ്വ കെ ട്ടി ഉമ്മര്‍, നാണി ഏറാടന്‍,ഹുസൈന്‍ വടക്കന്‍, ആസാദ് കളരിക്കല്‍, മൂസക്കുട്ടി മാസ്റ്റര്‍,കുഞ്ഞു മൊയ്ദീന്‍ കരുവള്ളി, സി പിസൈദലവി മണ്ണാര്‍ക്കാട്,കാദര്‍ വണ്ടൂര്‍,സനാഉള്ള, ഉസാമ കീഴാറ്റൂര്‍,എന്നിവര്‍ പങ്കെടുത്തു.