വൈകല്യത്തെ പ്രതിഭകൊണ്ട് മറികടന്ന് എസ്.എസ്.എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ സഹോദരിമാരെ ആദരിച്ചു
ജന്മം നല്‍കിയ വൈകല്യത്തെ പ്രതിഭകൊണ്ട് മറികടന്ന് എസ്.എസ്.എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി വിജയകൊടി പാറിച്ച ചങ്ങരങ്കുളം ബി.പി അങ്ങാടി സ്വദേശികളായ നൗഫിയേയും നസ്രിയേയും പീപ്പിൾസ് വോയ്സ് മലപ്പുറം മധുര പ്രോത്സാഹനങ്ങൾ നൽകി ആദരിച്ചു
എസ്.എസ്.എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി വിജയകൊടി പാറിച്ച ചങ്ങരങ്കുളം ബി.പി അങ്ങാടി സ്വദേശികളായ നൗഫിയേയും നസ്രിയേയുമാണ് പീപ്പിൾസ് വോയ്സ് മലപ്പുറം മധുര പ്രോത്സാഹനങ്ങൾ നൽകി ആദരിച്ചത്.സ്പൈനൽ മാസ്കുലർ എന്ന അപൂർവ രോഗത്തെ അതിജീവിച്ചാണ് ചങ്ങരങ്കുളം കക്കിടിപ്പും ബി പി അങ്ങാടി സ്വദേശികളായ സഹോദരികൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്.ബാല്യം മുതൽ വീൽ ചെയറിൽ സഞ്ചരിക്കുന്ന നൗഫിയയും നസറിയയും പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിൽ മറ്റൊരാളുടെ സഹായത്തോടെയാണ് പരീക്ഷ എഴുതി വിജയിച്ചത് ബി.പി അങ്ങാടി സ്വദേശികളായ അഷറഫിന്റെയും ഫൗസിയയുടേയും മക്കളാണ് നൗഫിയും നസറിയും പരസഹായമില്ലാതെ എഴുതുന്നേൽക്കാൻ പോലും കഴിയാത്ത ഇവർക്ക് തുണയായത് വർണങ്ങളും സംഗീതവുമാണ് നൗഫിയ പാട്ടുകാരിയും ചിത്രം വരയിൽ മിടുക്കിയുമാണെങ്കിൽ നസറിയ കരകൗശല വസ്തുക്കളിലും പെയിന്റിങ്ങിലും കഴിവ് തെളിയിച്ചിരിക്കുകയാണ്.നാലു ചുവരുകൾക്കുള്ളിൽ ഒതിങ്ങിപ്പോകാതെ SSLC പരീക്ഷയിൽ ഫുൾ A+ വാങ്ങിച്ച് തിളക്കമാർന്ന വിജയം കരസ്തമാക്കിയ ഈ സഹോദരികളെ പീപ്പിൾ വോയ്സ് മലപ്പുറം മധുരം നൽകി ആദരിച്ചത് ഇവരുടെ വിജയം ശരിക്കും അഭിനന്ദിക്കപെടേണ്ടതാണെന്നും സമൂഹത്തിൽ ഇവർ വലിയ വെളിച്ചമാണെന്നും പീപ്പിൾ വോയ്സ് രക്ഷാതികാരി മുസ്ഥഫ ചാത്തേരി പറഞ്ഞു (ബൈറ്റ്) സ്നേഹാദരച്ചടങ്ങിൽ പീപ്പിൾ വോയ്സ് ചെയർമാൻ സലീം ഇളയോടത്ത്,പ്രസിഡന്റ് ഷാജി മുളക്കൽ,സെക്രട്ടറി മുഹമ്മദലി ചീനിയത്ത്,സി.വി ഹംസ എന്നിവരും പങ്കെടുത്തു