വ്യാസപൗർണമിയുംഗുരുപൂജയും നടത്തി ഹനുമാൻ സേനാഭാരത്
മലപ്പുറം :വേദവ്യാസ ജയന്തി പ്രമാണിച്ച് ലോക ക്ഷേമത്തിനും ശാന്തിക്കും സമാധാനത്തിനും വേണ്ടി ഗുരുപൂജയും ഹോമവും നടത്തി .ഹനുമാൻ സേനയുടെ നേതൃത്വത്തിൽ നടന്ന പൂജയിൽ ധർമ്മ ആചാര്യ പ്രമുഖ് ശ്രീ ചൈതന്യ ചക്രവർത്തി മുഖ്യകാർമികത്വം വഹിച്ചു നിരവധി ഭക്തന്മാർ പങ്കെടുത്തു സത്സഗത്തിൽ ചെയർമാൻ AM ഭക്തവത്സലൻ അധ്യക്ഷത വഹിച്ചുമഹാവിഷ്ണു ദ്യാപര യുഗത്തിൽ പരാശര മഹർഷിയുടെയും സത്യവതിയുടെയും പുത്രനായി ജനിക്കുകയും നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും 16 പുരാണങ്ങളും എഴുതി പുറമേ ബ്രഹ്മസൂത്രവും ലോകനന്മയ്ക്കായി രചിച്ചു ആഷാഡ മാസത്തിലെ വ്യാസ പൗർണമി ദിനമാണ് ഭാരതീയർ ഗുരുപൗർണമി ദിനമായി ആഘോഷിക്കുന്നത് ലോകത്തിലെ എല്ലാ മതഗ്രന്ഥങ്ങളും മനുഷ്യൻ രചിചതാണ് എന്നാൽ വേദം രൂപം കൊണ്ടത് പരബ്രഹ്മമൂർത്തിയായ ഈശ്വരനിൽ നിന്നും ആണ് ഇത് ശ്രുതിയായി നേരിട്ട് ലഭിച്ചത് വേദവ്യാസനാണ്
ആഷാഡ മാസത്തിലെ വ്യസ പൗർണമിയാണ് തലമുറകളായി ഭാരതീയർ ഗുരുപൂർണിമ ആയി ആഘോഷിക്കുന്നത് .ഒരു അദ്ധ്യാത്മിക പ്രവർത്തകന് പുതുവത്സരദിനം ആണ് ഗുരുപൂർണിമ കഴിഞ്ഞ വർഷം നമുക്ക് ലഭിച്ച എല്ലാറ്റിനോടും ഈശ്വരനോട് കൃതജ്ഞത രേഖപ്പെടുത്തിയും വരാൻ പോകുന്ന വർഷം എങ്ങനെയാവണമെന്നും അറിവിന്റെയും കലയുടെയും പുതിയ തലങ്ങളിലേക്ക് ഒരു ഭക്തന് പ്രവേശിക്കാൻ വേണ്ട ഉപദേശവും ആചാര്യൻമാർ നൽകുന്ന ദിവസവുമാണ് ഗുരുപൂർണിമ എന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് AM ഭക്ത വത്സലൻ പറഞ്ഞു …സത്സംഗത്തിൽ ഗാർഗിൽ സുധീരൻ , Adv PTS ഉണ്ണി, കെ പുരുഷു മാസ്റ്റർ, സംഗീത്ചേവായൂർ, Pസത്യജിത്ത്, p Vinip, K ശിവദാസ് ധർമ്മം, P സത്യനാഥ്, രതീഷ് പകരത്ത് എന്നിവർ പങ്കെടുത്തു ഹോമാദി പൂജകൾക്ക് ശേഷം രാമായണ പാരായണവും പ്രസാദ വിതരണവും നടത്തി