കാരുണ്യത്തിന്റെഭക്ഷണപ്പൊതികളുമായി ബിരിയാണി ചലഞ്ച്
തിരൂർ: കിടപ്പിലായ രോഗികളുടെ പരിചരണവും പുനരധിവാസവും ലക്ഷൃം വെച്ച്കഴിഞ്ഞ 7 വർഷമായിതാനാളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനായി ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു.താനാളൂരിലെയും പരിസര പഞ്ചായത്തുകളിലെയും400 ൽ പരംകിടപ്പിലായ രോഗികളുടെ ആശയും അത്താണിയുമാണ്ഹസ്തം.കിടപ്പിലായ രോഗികൾക്ക് ആഴ്ചയിൽ ഏഴു ദിവസവും പരിചരണം നടത്തുന്നതിന് പുറമെ മരുന്ന്,ചികിത്സ ചെലവ്, ഭക്ഷണ കിറ്റ് എന്നിവയുംഹസ്തം നൽകുന്നുണ്ട്.ഇതിനായി ഭീമമായ തുകയാണ് ഒരോ മാസവും ചെലവിടുന്നത്,കോവിഡ് മഹാമാരി കാരണം സാമ്പത്തിക പ്രതിസന്ധിയിലായഹസ്തത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 15 സ്വാതന്ത്ര ദിനത്തിൽ നടത്തുന്നപരിപ്പാടി വിജയിപ്പിക്കാൻസർവ്വ കക്ഷി കുട്ടായ്മക്ക് രൂപം നൽകി. രൂപികരണ യോഗത്തിൽഎം.സി അബുബക്കർ അധ്യക്ഷത വഹിച്ചു.താനാളൂർ ഗ്രാമ പഞ്ചായത്ത് വൈസ് : പ്രസിഡണ്ട് വി.അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു.താനുർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസി ഡണ്ട് സി. കെ എം ബാപ്പു ഹാജി മുഖ്യപ്രഭാഷണം നടത്തി. ടി. അബ്ദുറഹിമാൻ ഹാജി. മുജീബ് താനാളൂർ.വി.അബ്ദുറഹിമാൻ , അഷറഫ് വൈലത്തൂർ, മജീദ് മാടമ്പാട്ട് ടി.പി. മുഹമ്മദ് റഫീഖ്,സുപ്പർടെക് മുഹമ്മദ് കുട്ടി ഹാജി, സി.കെ അബ്ദുറഹിം , എൻ.പി.ഉണ്ണിടി.പി.എം മുഹസീൻ ബാബു,പി. സിദ്ദിഖ്, ശരീഫ് ബാവസിസ്റ്റർ ജയിഷ, കെ. സുമി ,സമദ് പകര എന്നിവർ സംസാരിച്ചു.