ലഹരി നിർമ്മാർജ്ജന പദ്ധതി നടപ്പാക്കും – എം.കെ റഫീഖ
മലപ്പുറം. ജില്ലയിലെ ലഹരി വ്യാപനത്തെയും മാഫിയകളുടെ അതിപ്രസരവും തടഞ്ഞ് ജില്ലയെ ലഹരി മുക്തമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ .ജില്ലാ പഞ്ചായത്തും ലഹരി നിർമ്മാർജ്ജന സമിതിയും ചേർന്ന് നടത്തുന്ന ലഹരി വിരുദ്ധ കാംപയ്ൻ്റ ഭാഗമായി വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സര വിജയികളെ ആദരിക്കുന്ന ജില്ലാ പഞ്ചായത്ത് ഹാളിലെ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.വൈസ് പ്രസിഡൻ്റ് ഇസ്മാഈൽ മൂത്തേടം അദ്ധ്യക്ഷത വഹിച്ചു.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എ.പി.ഉണ്ണികൃഷണൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ നസീബ അസീസ്, കൺവീനർ പി.പി അലവിക്കുട്ടി, എൽ.എൻ. എസ് വർക്കിംഗ് പ്രസിഡൻ്റ് പി.എം.കെ.കാഞ്ഞിയൂർ, സെക്രട്ടറി ഒ.കെ.കുഞ്ഞിക്കോമു മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.പി.വി. മനാഫ്, വി.കെ.എം.ഷാഫി, മൂർക്കത്ത് ഹംസ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി നാലകത്ത് റഷീദ്,സംസ്ഥാന വൈസ് പ്രസിഡൻ്റ് പരീത് കരേക്കാട് ,സെക്രട്ടറി ഷാജു തോപ്പിൽ ,ഹയർ സെക്കണ്ടറി അസി. കോ-ഓർഡിനേറ്റർ ഇസ്ഹാഖ് കാലടി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ-ഓർഡിനേറ്റർ എം.മണി, ജോ. കൺവീനർ യു.സി സജിത് നാരായണൻ, പ്രോഗ്രാം കൺവീനർ വർഗീസ് തണ്ണിനാൽ, ജില്ലാ സെക്രട്ടറിമാരായ അഷ്റഫ് കോടിയിൽ, ഷുക്കൂർ പത്തനംതിട്ട, അയ്യൂബ് ആലുക്കൽ, എന്നിവർ പ്രസംഗിച്ചു.ജില്ലയിലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുത്ത മേലാറ്റൂർ ഹയർ സെക്കണ്ടറി അധ്യാപകനും ജില്ലാ പഞ്ചായത്ത് – എൽ.എൻ.എസ് ഡോക്യുമെൻ്റേഷൻ കൺവീനറുമായ പി.പി.അബ്ദുല്ല, ഉത്തരമേഖലയിൽ മികച്ച വളണ്ടിയറായി തിരഞ്ഞെടുത്ത ഇതേ സ്കൂളിലെ എം.എം.അപർണ്ണ എന്നിവർക്ക് പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. മത്സര വിജയികളായ 23 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും മെമൻ്റോയും പഠനോപകരണങ്ങളും പ്രസിഡൻ്റ് വിതരണം ചെയ്തു.പി.പി അലവിക്കുട്ടി