ഓണക്കിറ്റ് വിതരണം നാളെ മുതൽ ആരംഭിക്കും

മലപ്പുറം ജില്ലയില്‍ സൗജന്യ ഓണക്കിറ്റുകളുടെ വിതരണം ശനിയാഴ്ച്ച മുതൽ (2021 ജൂലൈ 31) ആരംഭിക്കും. ആദ്യഘട്ടത്തില്‍ എ.എ.വൈ ( മഞ്ഞ കാര്‍ഡ് ) വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്കാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. നിലവില്‍ 51,815 എ.എ.വൈ കാര്‍ഡുകളാണ് ജില്ലയിലുള്ളത്. ഓണക്കിറ്റ് സഞ്ചിയുള്‍പ്പെടെ 16 ഇന ഓണക്കിറ്റ് എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴിയാണ് ലഭിക്കുക.

പഞ്ചസാര- ഒരു കി.ഗ്രാം, വെളിച്ചെണ്ണ- 500 മി.ലി, ചെറുപയര്‍- 500 ഗ്രാം, തുവരപരിപ്പ്- 250 ഗ്രാം, തേയില – 100 ഗ്രാം, മുളക്/ മുളക് പൊടി- 100 ഗ്രാം, ശബരി പൊടിയുപ്പ്- ഒരു കി.ഗ്രാം, മഞ്ഞള്‍- 100 ഗ്രാം, സേമിയ 180 ഗ്രാം/ പാലട 180 ഗ്രാം/ ഉണക്കലരി 500 ഗ്രാം – ഒരു പായ്ക്കറ്റ്, കശുവണ്ടി പരിപ്പ് 50 ഗ്രാം – ഒരു പായ്ക്കറ്റ്, ഏലയ്ക്ക 20 ഗ്രാം- ഒരു പായ്ക്കറ്റ്, നെയ്യ് – 50 മി.ലി, ശര്‍ക്കരവരട്ടി / ഉപ്പേരി- 100 ഗ്രാം, ആട്ട- ഒരു കി.ഗ്രാം, ശബരി ബാത്ത് സോപ്പ് ഒരെണ്ണം, തുണി സഞ്ചി ഒരെണ്ണം എന്നിവയാണ് സൗജന്യ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സാധനങ്ങള്‍.