അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് അടിയന്തിര ധനസഹായം നൽകുക കെ എം കെ എ
തിരൂർ: കോവിഡിൻ്റെ പക്ഷാതലത്തിൽ തൊഴിൽ നഷ്ടമായി അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് അടിയന്തരമായി വേണ്ട സഹായങ്ങൾ അനുവദിക്കണമെന്ന് കേരള മാപ്പിള കലാ അക്കാദമി (കെ എം കെ എ ) തിരുർ ചാപ്റ്റർ സർക്കാറിനോട് ആവശ്യപ്പെട്ടു . ഓൺലൈനിൽ കൂടിയ യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
സിഎംടി ഫൈസൽ (പ്രസിഡൻ്റ് ), ശരീഫ് കുട്ടായി, അസ്ലം തിരുർ , അസ്മ കൂട്ടായി (വൈ: പ്രസി) ,അയ്യൂബ് ആലുക്കൽ (ജനറൽ സെക്രട്ടറി) ,ഹനീഫ കുന്നത്ത് , നാസിഖ് ബീരാഞ്ചിറ,
അഡ്വ: ഫമീഷ സി എം ടി (സെക്രട്ടറി), പി വി സമദ് (ട്രഷറർ) ,നൗഷാദ് പറവണ്ണ (കോ: ഓഡിനേറ്റർ) ,നൗഷാദ് സി ഡി വേൾഡ് ,കെ പി നൗഷാദ് , ഷാഫി പുറത്തൂർ , നൗഫൽ ഷാ ,മഷ്ഹൂദ് സിഎംടി ,ജലീൽ തിരുർ , അനീഷ് കവിത ,
സുനൈഷ സി കെ , ഫരീദ സി എം ടി , ബഷീർ ബിപി അങ്ങാടി ( എക്സിക്യൂട്ടീവ്) , ഫിറോസ് ബാബു , ഷാഫി സബ്ക്ക ,ഫൈസൽ ബാബു ,ഉമ്മർക്കുട്ടി മാഷ് , ശരീഫ് മാഷ് , സുനിൽ ദത്ത് ഷാ (ഉപദേശ സമിതി ) എന്നിവരെ തിരഞ്ഞെടുത്തു