പൊന്നാനി കുറ്റിക്കാട് സ്മശാനം ജില്ലാ കലക്ടർ പരിശോധിക്കണം; കോൺഗ്രസ്.

പൊന്നാനി: പൊന്നാനി കുറ്റിക്കാട് സ്മശാനത്തിൽ മൃതദേഹം മഴ കൊണ്ട് സംസ്ക്കരിക്കുന്നതിൽ ബുദ്ധിമുട്ടി നാട്ടുകാർ. ഏഴുവർഷം മുൻപ് പണി പൂർത്തീകരിച്ച മൂന്ന് ചൂളകൾ ഉള്ള കെട്ടിടത്തിന് പുറത്താണ് മഴയും വെയിലും സഹിച്ച് മുതദേഹം സംസ്കരിച്ചുവരുന്നത്.

ശൗചാലയവും, കുടിവെള്ള സംഭരണിയും ഏഴുവർഷം മുൻപ് നിർമ്മാണം കഴിഞ്ഞിട്ടും വൈദ്യുതിയും,വെള്ളവും ഇതുവരെയും ലഭിച്ചില്ല. നിർമാണം കഴിഞ്ഞ മൂന്ന് ചൂളകളും മാലിന്യം നിക്ഷേപിക്കുന്ന സ്ഥലമായി മാറുകയും ചെയ്തു. കാടുമൂടിയ നിലയിൽ കിടക്കുന്ന ശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കുമ്പോൾ മഴയത്ത് സംസ്കാരം നിർത്തിവെക്കുകയും മഴക്കുശേഷം വീണ്ടും സംസ്കാരം നടത്തുകയുമാണ് ചെയ്യുന്നത്.

പല തവണ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. ജില്ലാ കലക്ടർ കുറ്റിക്കാട് സ്മശാനത്തിൽ പരിശോധന നടത്തി ജനങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്ര കുമാർ ആവശ്യപ്പെട്ടു .