മത്സ്യത്തൊഴിലാളി കുടുംബം ചികിത്സാ സഹായം തേടുന്നു
തിരൂര്‍: കൂട്ടായി അരയന് കടപ്പുറത്ത് താമസിക്കുന്ന കുറിയന്റെ പുരക്കല്‍ മൂസയുടെ മകന് ഫിര്ദൗസിന് കിഡ്നി രോഗചികിത്സയ്ക്കായി സഹായം തേടുന്നു. നിലവില്‍ ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസ് നടത്തിയാണ് ഫിര്‍ദൗസിന്റെ ജീവന് രക്ഷിക്കുന്നത്. ഫിര്‍ദൗസിന്റെ സഹോദരങ്ങളായ ഫാജിസും ആസിഫും കിഡ്നി രോഗികളായിരുന്നു. വൃക്ക മാറ്റി വച്ചാണ് ഇവരെ രക്ഷിച്ചത്. മാതാവും പിതാവുമാണ് ഇരുവര്‍ക്കും കിഡ്നി നല്‍കിയത്. ഇനി കിഡ്നി നല്കാന് കുടുംബത്തില്‍ ആരുമില്ല. പുറത്തു നിന്ന് അനുയോജ്യമായ കിഡ്നി സംഘടിപ്പിക്കുന്നതിനും ചികിത്സയ്ക്കുമായി വന്‍ തുക തന്നെ ആവശ്യമുണ്ട്. നിലവില്‍ പിതാവ് മൂസ കടലില്‍ മത്സ്യത്തൊഴിലിനു പോയാണ് ഈ കുടുംബം കഴിയുന്നത്.
ഫിര്‍ദൗസിന്റെ ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരു ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഇനി വേണ്ടത് സുമനസുകളുടെ സഹായമാണ്. പിതാവ് മൂസയുടെ പേരില്‍ തിരൂര്‍ യൂണിയന് ബാങ്കില്‍ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. 550902010019091 എന്നതാണ് അക്കൗണ്ട് നമ്പര്‍. ഐഎഫ്എസ് സി കോഡ്: UBIN0555096. ഗൂഗിൾ പേ നമ്പർ: 9383429192. വാര്‍ത്താസമ്മേളനത്തില്‍ ചൈതന്യ പെയ്ന് ആന്‍ഡ് പാലിയേറ്റീവ് കൂട്ടായ്മ വൈസ് പ്രസിഡന്റ് സലാം താണിക്കാട്, ചികിത്സാ സഹായ സമിതി ചെയര്മാന് കെ.പി. സുബൈര്‍, കണ്‍വീനര്‍ കെ.കെ. ദിറാര്‍, കെ.പി. ഇബ്രാഹിംകുട്ടി ഹാജി, കെ.പി. സക്കീര്‍, കെ.പി. സൈതു, കെ.പി. മൂസ എന്നിവര്‍ പങ്കെടുത്തു. ബന്ധപ്പെടേണ്ട നമ്പര്‍- 8943690071, 9846108263, 9846184712