Fincat

കോട്ടക്കൽ സ്വദേശി ജിദ്ധയിൽ കുത്തേറ്റു മരിച്ചു

ജിദ്ധ: കോട്ടക്കല്‍ വലിയപറമ്പ്‌ സ്വദേശി ജിദ്ദയില്‍ കുത്തേറ്റു മരിച്ചു.കുഞ്ഞലവി ഉണ്ണീൻ നമ്പിയടത്ത് 45)ആണ്‌ മരണപ്പെട്ടത്. കോട്ടക്കൽ സൂപ്പി ബസാർ സ്വദേശി ആയിരുന്ന ഉണ്ണീൻ മുസ്ലിയാരുടെ മകനാണ്.ജിദ്ദയിലെ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ജോലി ചെയതു വരികയായിരുന്നു.

1 st paragraph

രാവിലെ കളക്ഷന്‍ കഴിഞ്ഞു മടങ്ങവെ ആക്രമണകാരികള്‍ കുത്തിയ ശേഷം പണം അപഹരിച്ച് കടന്നു കളയുകയായിരുന്നു. സ്പോണ്‍സര്‍, സുഹൃത്തുക്കൾ അടക്കമുള്ളവര്‍ കേസുമായി ബന്ധപ്പെട്ട് രംഗത്ത്‌ ഉണ്ട്.മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള നിയമസഹായത്തിന് ജിദ്ദ കെ എം സി സി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.