വ്യവസായ വികസന സംരംഭങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കും.
മലപ്പുറം : വ്യവസായ സംരംഭം ആരംഭിക്കാന്‍ ഉദ്ദേശിച്ച് വിവിധ വകുപ്പുകളില്‍ വായ്പ എടുത്ത് സംരംഭം തുടങ്ങുന്നവര്‍ക്ക് പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് രൂപം നല്‍കി. ചെറുകിട സംരംഭം ആരംഭിക്കുന്നവര്‍ക്ക് സംരംഭം തുടങ്ങാന്‍ ഏറെ പ്രധാനമാണ് പ്രൊജക്റ്റ് റിപ്പോര്‍ട്ട്. കൂടാതെ വിവിധ വകുപ്പുകള്‍ വഴി നല്‍കുന്ന വായ്പ പദ്ധതിയെ കുറിച്ച് പൊതു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ പ്രത്യേക പദ്ധതി നടത്തും. സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിവിധ വകുപ്പുകളുടെ അനുമതിയും സംരംഭകര്‍ക്ക് നല്‍കുവാന്‍ സഹായിക്കും. ജില്ലയുടെ വ്യവസായ വികസനം ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്ത് രൂപീകരിച്ചിട്ടുള്ള വ്യവസായ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റിയൂട്ട് (എം.ഐ.ഇ.ഡി) മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. സംരംഭകര്‍ക്കാവശ്യമായ വിവിധ വകുപ്പുകളുടെ ഓണ്‍ലൈന്‍ സര്‍വ്വീസും ഇതുവഴി നടത്തും.ജില്ലയിലെ വ്യവസായ സംരംഭകരെ സഹായിക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും. ഇത് സംബന്ധിച്ച് ജില്ലയിലെ വിവിധ സ്ഥാപന മേധാവികളുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായീല്‍ മൂത്തേടം അധ്യക്ഷത വഹിച്ചു, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആലിപ്പറ്റ ജമീല, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. പി.വി മനാഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍.എ അബ്ദുല്‍ റഷീദ്, എല്‍.ഡി.എം ജിതേന്ദ്രന്‍ പി.പി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അന്ജ്ഞിത്ത് ബാബു, മാനേജര്‍ മനോജ് വി.പി, നോര്‍ക്ക റൂട്‌സ് ജീജ.കെ, സീനിയര്‍ കോഒപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍ ജസീറ, എം.ഡി.സി ബാങ്ക് പ്രവിത കെ, ജില്ലാ എംപ്ലോയിമെന്റ് നസീമ കെ, ജില്ലാ കോഓപ്പറേറ്റീസ് സൊസൈറ്റി ദിനേഷ് പി.എം, ജാഫര്‍ കെ മാനേജര്‍ കെ.എഫ്.സി മലപ്പുറം, ഡോ.ജോസ് എം.കെ പട്ടികജാതി വികസന ഓര്‍പ്പറേഷന്‍, പി.എം അബ്ദു റഹീം, മാനേജര്‍ വനിത വികസന കോപ്പറേഷന്‍, വിനീഷ് ഒ.കെ, പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍, മുഹമ്മദ് അസ്‌ക്കര്‍ എം.ഡി.സി ബാങ്ക് മലപ്പുറം, എം.ഐ.ഇ.ഡി പ്രൊജക്റ്റ് കോഓഡിനേറ്റര്‍ കെ.എന്‍ ഷാനവാസ് എന്നിവര്‍ പങ്കെടുത്തു.