Fincat

റോഡ് വിവാദത്തിന് പിന്നിൽ വികസന വിരോധികൾ – മന്ത്രി വി.അബ്ദുറഹിമാൻ

താനൂർ:താനൂരിലെ വാഹന അപകടങ്ങൾക്കു കാരണം റോഡ് പ്രവർത്തിയിലെ അശാസ്ത്രീയതയാണന്ന് പ്രചരിപ്പിക്കുന്ന വർ വികസന വിരോധികളാണെന്ന് മന്ത്രി വി ,അബ്ദുറഹിമാൻ പറഞ്ഞു.

താനുരിൽ മാധ്യമ പ്രവർ ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് തന്നെ വിശിഷ്യ മലപ്പുറം ജില്ലയിൽ രണ്ട് വർഷത്തോളം പഠനം നടത്തി ശാസ്ത്രീയമായി നിർമ്മിച്ച റോഡാണ് താനുരിലെത് . വാഹനാപകടങ്ങൾ സംമ്പവിക്കുമ്പോൾ റോഡ് പ്രവർത്തി അശാസ്ത്രീയമെന്ന് മുറവിളി കൂട്ടുന്നവർ വികസനത്തിന് എതിര് നിൽക്കുന്നവരാണ്. വാഹനങ്ങളുടെ ടയറുകൾക്ക് തേയ്മാനം കുറയുന്ന സംവിധാനത്തിലാണ് ശാസ്ത്രീയമായി റോഡ് നിർമ്മിച്ചിട്ടുള്ളത്. ഇത് വരെ താനുരിലും പരിസരത്തും നടന്ന വാഹന അപകടങ്ങൾ സംമ്പവിച്ചത് രാത്രികാലങ്ങളിലാണ്. വാഹനങ്ങളുടെ അമിത വേഗതയാണ്പ്രധാനമായും അപകടങ്ങൾക്ക് കാരണമാകുന്നത്.

2nd paragraph

വളവുകൾ ശ്രദ്ധിക്കാതെ വാഹനങ്ങൾ ഓടിക്കുന്നത് ഡ്രൈവർമാരുടെ അശ്രദ്ധയാണ്, .റോഡ് നിർമാണം ശാസ്ത്രീയമായിട്ട് തന്നെയാണ് നടത്തിയിട്ടുള്ളത് . നടക്കാവ് വളവിലടക്കം സിഗ്നൽ സംവിധാനംകൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു,