Shobika

ഹസ്തം ബിരിയാണി ചലഞ്ച് പന്തൽ കാൽ നാട്ടി

താനാളൂർ : ആഗസ്റ്റ് 15 ന് സ്വാതന്ത്ര ദിനത്തിൽ താനാളൂരിൽ ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ പന്തൽ കാൽനാട്ടൽ കർമ്മം നടത്തി.400 ലധികം വരുന്ന കിടപ്പിലായ രോഗികളെ അവരവരുടെ വീടുകളിൽ ചെന്ന് പരിചരിക്കുന്ന പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടിയാണ് ബിരിയാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്.

1 st paragraph

വട്ടത്താണി – താനാളൂർ റോഡിന് സമീപംഭക്ഷണമൊരുക്കുന്നതിന് വേണ്ടി തയ്യാറാക്കുന്ന പന്തലിന്റെ കാൽനാട്ടൽ കർമ്മം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സീനിയർ അംഗം ഡോ.ടി.കെ.അബ്ദുറഹിമാൻ നിർവഹിച്ചു.ചടങ്ങിൽ ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ല സെക്ക്രട്ടറി വി അബ്ദുറഹിമാൻ ,കോൺഫഡറേഷൻ ഓഫ് ആൾ കേരള കാറ്ററേഴ്സ് ജില്ല നിർവഹണ സമിതി അംഗം എം.കുഞ്ഞിമൊയ്തീൻ, ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ ടി.പി മുഹമ്മദ് റഫീഖ്, മുജീബ് താനാളൂർ, സുപ്പർ ടെക് മുഹമ്മദ് കുട്ടി ഹാജി, സി.കെ.അബ്ദുൽ റഹിം, എന്നിവർ പങ്കെടുത്തു.