ഡിപ്ലോമാ അധ്യാപക തസ്തികകൾ റീഗ്രൂപ്പ് ചെയ്യണം
തിരൂർ: ശമ്പള പരിഷ്കരണ കമ്മീഷൻ നിർദ്ദേശമനുസരിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോളിടെക്നിക്ക് , ടെക്നിക്കൽ ഹൈസ്കൂൾ, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയവയിൽ ജോലി ചെയ്യുന്ന ഡിപ്ലോമാ അടിസ്ഥാന യോഗ്യതയുള്ള അധ്യാപക തസ്തികകളായ വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ, ഡെമോൺസ്ട്രേറ്റർ, ഡ്രാഫ്റ്റ്സ്മാൻ , ഫോർമാൻ , എഞ്ചിനീയറിംഗ് ഇൻസ്ട്രക്ടർ മുതലായവ കാലതാമസമില്ലാതെ റീഗ്രൂപ്പ് ചെയ്ത് ഏകീകരിക്കണമെന്ന് ഡെറ്റോ തിരുർ എസ്.എസ് എം പോളിട്ടെക് കോളേജ് യൂണിറ്റ് സർക്കാരിനോടാവശ്യപ്പെട്ടു.
പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി സ്ഥാപന മേധാവി മുഖാന്തിരം സമർപ്പിച്ച നിവേദനത്തിൽ സ്റ്റേറ്റ് / സബോർഡിനേറ്റ് സർവ്വീസ് റൂളുകൾ കാലാനുസൃതമായി പരിഷ്കരിക്കണമെന്നും പോളിടെക്നിക്കുകളിൽ വിദ്യാർഥികളുടെ എണ്ണത്തിനാനുപാതികമായി പ്രാക്ടിക്കൽ സ്റ്റാഫ് പാറ്റേൺ പുതുക്കണമെന്നും, പ്രമോഷൻ തസ്തികകൾ സ്ര്ഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിഷേധ സമരം ഗവ: പോളിട്ടെക്നിക് ട്ടെക്നികൽ സ്റ്റാഫ് അസോസിയേഷൻ (GPTSA) സംസ്ഥാന പ്രസിഡന്റ് അബ്ദുൽ നാസ്സർ കൈപ്പഞ്ചേരി ഉത്ഘാടനം ചെയ്തു. DETO സംസ്ഥാന പ്രസിഡന്റ് ശ്രീ. എസ്.അൻവർ , അബ്ദനാസ്സർ , ഫിറോസ് , മുഹമ്മദ് ഷാഫി, മൻസൂർ അലി, മനാഫ് എന്നിവർ പ്രതിഷേധ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.