സുഭിക്ഷ കേരളം: പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

മലപ്പുറം: ഗ്രാമപ്പഞ്ചായത്ത് ‘സുഭിക്ഷ കേരളം’ പദ്ധതിയില്‍ സമഗ്ര അടുക്കളത്തോട്ടം നിര്‍മിക്കുന്നതിനായി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. അത്യുത്പാദന ശേഷിയുള്ള തക്കാളി, വെണ്ട, പയര്‍, വഴുതന, പച്ചമുളക് എന്നിവയുടെ തൈകളാണ് പഞ്ചായത്ത് അംഗങ്ങള്‍ മുഖേന സൗജന്യമായി വിതരണം ചെയ്തത്. കാര്‍ഷിക കര്‍മസേനയാണ് തൈകള്‍ ഉത്പാദിപ്പിച്ച് കൃഷിഭവന് കൈമാറിയത്.തൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ചോലക്കല്‍ റാബിയ നിര്‍വഹിച്ചു.

കോഡൂരില്‍ ‘സുഭിക്ഷ കേരളം’ പദ്ധതിയില്‍ സൗജന്യ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ചോലക്കല്‍ റാബിയ നിര്‍വഹിക്കുന്നു

പഞ്ചായത്തംഗം കെ.എന്‍. ഷാനവാസ് അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ മുഹമ്മദലി മങ്കരത്തൊടി, പി.കെ. ഷരീഫ, സെക്രട്ടറി സി. റോസി, സീനിയര്‍ ക്ലര്‍ക്ക് എല്‍. സ്മിത, കൃഷി അസിസ്റ്റന്റ് കെ. നിഷ, പഞ്ചായത്ത് ആസൂത്രണ സമിതിയംഗം പി.പി. അബ്ദുല്‍നാസര്‍, കാര്‍ഷിക കര്‍മസേന സൂപ്പര്‍വൈസര്‍ ഹനീഫ പാട്ടുപാറ തുടങ്ങിയവര്‍ സംബന്ധിച്ചു.