കോവിഡ് പോസറ്റീവ് കുടുംബങ്ങളെ ഏറ്റെടുത്ത് യൂത്ത് ലീഗ്
എടപ്പാൾ : കോവിഡ് പോസറ്റീവ് കുടുംബങ്ങളെ ഏറ്റെടുത്ത് യൂത്ത് ലീഗ് . എടപ്പാൾ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയാണ് മാതൃകാ പ്രവർത്തനത്തിന് തുടക്കമിട്ടത്. സ്വാതന്ത്ര ദിനത്തിൽ തുടക്കമിട്ട പോസ്റ്റീവ് ലൈഫ് എന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ എഴുപത്തി അഞ്ച് പാവപ്പെട്ട കുടുംബങ്ങളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പോസറ്റീവ് ആയ കുടുംബത്തിന് ആവശ്യമായ ഭക്ഷണ കിറ്റ്, മെഡിക്കൽ കിറ്റ് ഉൾപ്പെടെ വീട് അണു നശീകരണം വരുത്തുന്നത് വരെയുള്ള മുഴുവൻ സഹായങ്ങളും സൗജന്യമായി പദ്ധതിയിൽ ഉണ്ടാകും.
വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പൂർണ്ണമായും നടക്കുക പദ്ധതിയുടെ ഉദ്ഘാടനം വൈറ്റ് ഗാർഡ് കോർഡിനേറ്റർക്ക് ആദ്യ കിറ്റ് കൈമാറി കഥാകൃത്ത് പി.സുരേന്ദ്രൻ നിർവ്വഹിച്ചു. വി.കെ.എ മജീദ് അദ്ധ്യക്ഷനായി പത്തിൽ സിറാജ്, കുട്ടി എടപ്പാൾ, കെ.വി ലൈസ്, കെ.വി സറഫുദ്ധീൻ , സാഹിർ , വൈറ്റ് ഗാർഡ് കോർഡിനേറ്റർ അജ്മൽ വെങ്ങിനിക്കര , ജാബിർ മലബാരി, ഷുഹൈബ് പൂക്കരത്തറ, കെ.വി ബാവ , അഫ്സൽ .ടി, ഇസ്മാഇൽ എന്നിവർ സംസാരിച്ചു. പ്രയാസമനുഭവിക്കുന്ന കൂടുതൽ വീടുകളിലേക്ക് പദ്ധതി എത്തിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.