കാൽ ലക്ഷം പേർ കാരുണ്യത്തിന്റെ ബിരിയാണി കഴിച്ചു.
താനൂർ: സ്വാതന്ത്ര ദിനത്തിന്റെ 75 മത് വാർഷികത്തോടനുബന്ധിച്ച് താനാളൂരിൽ ഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിൽ കാൽ ലക്ഷം പേർ ഭക്ഷണം കഴിച്ചു. ഇതിൽഅഗതികളും, നിലാരംഭരുമായ അയ്യായിരത്തോളം പേർക്ക് സൗജന്യമായാണ് ഭക്ഷണം എത്തിച്ചത്. ജില്ലയിലെ ആദിവാസി ഊരുകളിലും അഗതി, അനാഥ മന്ദിരങ്ങളിലും ഭക്ഷണം എത്തിച്ചതോടൊപ്പം പരിസരങ്ങളിലെ ട്രാൻസ്ജെന്റഴ്സ് കുട്ടായ്മക്കും ഭിന്നശേഷി കൂട്ടായ്മകൾക്കും കോവിഡ് കെയർ സെന്ററിലും സംഘാടകർ ഭക്ഷണം എത്തിച്ചു.400 ഓളം വരുന്ന കിടപ്പിലായ രോഗികളുടെ പരിചരണവും പുനരധിവാസവും ലക്ഷൃം വെച്ച്കഴിഞ്ഞ 7 വർഷമായിതാനാളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നഹസ്തം ചാരിറ്റബിൾ ട്രസ്റ്റ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുന്നതിനാണ്ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.
ആദ്യ ഘട്ടത്തിൽ പതിനായിരം പേർക്കുള്ള ഭക്ഷണമൊരുക്കാനാണ്സംഘാടകർ തീരുമാനിച്ചിരുന്നതെങ്കിലും ആവസാനം അത് കാൽ ലക്ഷത്തിൽ എത്തി.കക്ഷി – രാഷ്ട്രിയത്തിനധിതമായി താനാളൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി, കുടുംബശ്രി , ക്ലബ്ബുകൾ, മറ്റു സന്നദ്ധ സംഘടനകൾ തുടങ്ങി കുട്ടായ പ്രവർത്തനം കൊണ്ടാണ് ലക്ഷ്യം കൈവരിക്കാനായതെന്ന് സംഘാടകർ പറഞ്ഞു.ഭക്ഷണത്തിന് ആവശ്യമായ വിഭവങ്ങൾ താനാളൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യക്തികളും സ്ഥാപനങ്ങളും സൗജന്യമായാണ്നൽകിയത്.പ്രദേശത്തെ പാചകക്കാൻ ഭക്ഷണമൊരുക്കിയും ,പന്തലും പാത്രങ്ങളുംനൽകി ഹയർ ഗൂഡ്‌സ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുംബിരിയാണി ചലഞ്ചിൽപങ്കാളികളായി.
താനാളൂർ സെഞ്ച്വറി ബോയ്സ് സന്നദ്ധ സേനയുടെ നൂറോളം വരുന്ന അംഗങ്ങൾ രണ്ട് ദിവസം നടത്തിയ സന്നദ്ധസേവനം പ്രത്യേകം ശ്രദ്ധേയമായി. ഒരു പരാതിയും പരിഭവവുമില്ലാതെകാൽ ലക്ഷം പേർക്ക് ഭക്ഷണം എത്തിച്ച സംഘാടക മികവ് പ്രത്യേകം ശ്രദ്ധേയമായി.സംഘാടക മികവിന് ജില്ലാ ഭരണകുടത്തിന്റെ വരെ ആദരവ് ലഭിച്ച മുജീബ് താനാളുരിന്റെ നേതൃത്വത്തിലുളള ടീംതന്നെയാണ് ഹസ്തം ബിരിയാണി ചലഞ്ചിന്റെയും സംഘാടനം നടത്തിയതെന്ന്പ്രത്യേകം ശ്രദ്ധേയമാണ്.രാജ്യത്തിന്റെ എഴുപത്തഞ്ചാമത്സ്വതന്ത്ര ദിനാഘോഷംഹസ്തം നടത്തിയ കാരുണ്യ ബിരിയാണി ചലഞ്ചിലുടെ താനാളൂരിന്ആഘോഷമായി മാറി.ഹസ്തം ബിരിയാണി ചലഞ്ചിന്റെ ഔപചാരിക ഉദ്ഘാടനം താനൂർ ഡി.വൈ.എസ്.പി എം.ഐ.ഷാജിയാണ്നിർവഹിച്ചത്.