കോഡൂര്‍ പഞ്ചായത്തില്‍ എസ് ഡി പി ഐ യുടെ ഗുണ്ടാവിളയാട്ടം
കോഡൂര്‍ : കോവിഡ് കാലത്ത് കോഡൂര്‍ പഞ്ചായത്ത് ചെയ്ത മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സുതാര്യമായ വാക്‌സിന്‍ വിതരണത്തിലും അസൂയപൂണ്ട ഏതാനും ചില എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വാക്‌സിന്‍ വിതരണത്തെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേന കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കലിന്റെ റൂമിലേക്ക് അതിക്രമിച്ചു കയറുകയും ഗുണ്ടാ വിളയാട്ടം നടത്തുകയും ചെയ്തു. എല്ലാ മര്യാദകളും പാലിച്ച് വന്നവരോട് സംസാരിച്ച പ്രസിഡന്റിനെതിരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമാണവര്‍ ചെയ്തത്. തങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് ഇനിയും അനുഭവിക്കേണ്ടിവരുമെന്നവര്‍ ഭീഷണി സ്വരത്തില്‍ പറഞ്ഞു.
ഓഫീസിലെ ചെയറുകളും ഫര്‍ണ്ണീച്ചറും ഫയലും നശിപ്പിച്ചു. ജനപ്രതിനിധികള്‍ക്ക് അന്നേ ദിവസം പഞ്ചായത്ത് നടത്തിയിരുന്ന പരിശീലനം അലങ്കോലപ്പെടുത്തുകയും പരിശീലനത്തിലേക്ക് പോകാനിരുന്ന പ്രസിഡന്റിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കോഡൂര്‍ പഞ്ചായത്തിലെ വാക്‌സിന്‍ വിതരണം വാര്‍ഡ് ജാഗ്രതാ സമിതി, ആശാവര്‍ക്കര്‍മാര്‍, ആര്‍ ആര്‍ ടി മാര്‍ എന്നിവര്‍ മുഖേന സുതാര്യമായാണ് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും കാര്യക്ഷമമായും കുറ്റമറ്റ രീതിയിലുമാണ് ഇത് വിതരണം ചെയ്യുന്നതെന്നും ഇതില്‍ യാതൊരുവിധ കൃത്രിമവും നടന്നിട്ടില്ലെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ പറഞ്ഞു. നല്ല രീതിയില്‍ നടക്കുന്ന വാക്‌സിന്‍ വിതരണത്തെ കെട്ടിച്ചമച്ച വാര്‍ത്തകളും കള്ളക്കഥകളും ചമച്ച് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന എസ് ഡി പി ഐ യുടെ രാഷ്ട്രീയ നിലപാട് അവസാനിപ്പിക്കണമെന്നും സമൂഹ മനസാക്ഷിയെ ലജ്ജിപ്പിക്കുന്ന ഇത്തരം ഹീനമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും എസ് ഡി പി ഐ പിന്മാറണമെന്നും കോഡൂര്‍ പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടു.