Fincat

ജെ.സി.ഐ ഇന്ത്യ ഫൗണ്ടേഷൻ വളാഞ്ചേരി ഗവണ്മെന്റ് ഹെൽത്ത്‌ സെന്ററിന് ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണം ചെയ്തു.

വളാഞ്ചേരി: ജെ.സി.ഐ ഇന്ത്യ ഫൗണ്ടേഷൻ വളാഞ്ചേരി ഗവണ്മെന്റ് ഹെൽത്ത്‌ സെന്ററിന് ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണം ചെയ്തു. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങലിന് കോൺസെൻട്രേറ്റർ കൈമാറി.ആഗോള യുവജന സംഘടനയായ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ സ്റ്റാഫ്‌ യുണൈറ്റഡ് ഫണ്ട്‌ തായ്‌വാന്റെ സഹകരണത്തോടെ ജെ സി ഐ ഇന്ത്യ ഫൌണ്ടേഷൻ ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണം ചെയ്തു. വളാഞ്ചേരി ഗവണ്മെന്റ് ഹെൽത്ത്‌ സെന്ററിനാണ് ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണം ചെയ്തത്. മെഡിക്കൽ ഓഫീസർ ഡോ. സൽവയുടെ സാന്നിധ്യത്തിൽ പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങലിന് കോൺസെൻട്രേറ്റർ കൈമാറി.

1 st paragraph

ചടങ്ങിൽ ജെ സി ഐ മേഖല ഡയറക്ടർ രജീഷ് നായർ, ഓഫീസർ രാജീവ്‌, മുസ്തഫ ടാഗോർ, ജെ സി ഐ വളാഞ്ചേരി പ്രസിഡന്റ്‌ ഡോ ഹാരിസ് കെ ടി, എന്നിവർ നേതൃത്വം നൽകി. ഈസ നമ്പ്രത്, ഡോ മൻസൂർ ഗുരുക്കൾ, അമീൻ പി ജെ, ഡോ ദീബു ജേക്കബ്, ‌ ഡോ മഹേഷ്‌ ജോയ്, ഡോ റിയാസ് കെ ടി, നൗഷാദ് നിയ, ബൈജു എൻ, നൗഫൽ അമൻ, അബ്ദുറഹ്മാൻ, നസീം എന്നിവർ പ്രസംഗിച്ചു.