കോഡൂരില്‍ കുടുംബശ്രീ ഓണം വിപണനമേള ആരംഭിച്ചു


വടക്കേമണ്ണ: കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ഓണം വിപണനമേള ആരംഭിച്ചു. വടക്കേമണ്ണ ജുമാമസ്ജിദ് എതിര്‍വശത്തായി തുടങ്ങിയ മേളയില്‍ വിവിധ അയല്‍കൂട്ടങ്ങളില്‍ നിന്ന് പച്ചക്കറി, ബിരിയാണി, പായസങ്ങള്‍, പലഹാരങ്ങള്‍, ചിപ്‌സുകള്‍, അച്ചാറുകള്‍, തുണിത്തരങ്ങള്‍, നെയ്യ്, തേന്‍, ധാന്യപ്പൊടികള്‍, മസാലപ്പൊടികള്‍, മൊബൈല്‍ ഫോണ്‍ അനുബന്ധ ഉപകരണങ്ങള്‍, ഫാന്‍സി, അലങ്കാര മത്സ്യങ്ങള്‍, ക്രാഫ്റ്റ് ഐറ്റംസ് തുടങ്ങി വിവിധ ഇനം വസ്തുക്കള്‍ വില്പനക്കായി എത്തിച്ചിട്ടുണ്ട്.
മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ നിര്‍വഹിച്ചു.

കോഡൂരില്‍ കുടുംബശ്രീ സി.ഡി.എസിന്റെ ഓണം വിപണനമേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ നിര്‍വഹിക്കുന്നു

കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ കെ. ഹാരിഫ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ എം.ടി. ബഷീര്‍, ശിഹാബ് അരീക്കത്ത്, കെ.എന്‍. ഷാനവാസ്, കെ.ടി. റബീബ്, അജ്മല്‍ തറയില്‍, പഞ്ചായത്ത് സെക്രട്ടറി സി. റോസി, മെമ്പര്‍ സെക്രട്ടറി വി.ആര്‍. ബിന്ദു, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ എം.വി. ഹാജറ തുടങ്ങിയവര്‍ സംസാരിച്ചു.
കുടുംബശ്രീയുടെ ജില്ലാ, ബ്ലോക്ക് ഉദ്യോഗസ്ഥരും പഞ്ചായത്ത്, വാര്‍ഡ് ഭാരവാഹികളും സംബന്ധിച്ചു.