സംസ്ഥാനത്ത് നാളെ ലോക്ഡൗണ്‍ ഇല്ല
തിരുവനന്തപുരം: നാളെ ഞായറാഴ്ച ലോക്ഡൗണ്‍ ഇല്ല. മൂന്നാം ഓണം പ്രമാണിച്ചാണ് ലോക്ഡൗണിന് സര്‍ക്കാര്‍ ഇളവ് നല്‍കിയത്. അതേസമയം ആഘോഷവേളകളില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഓര്‍മ്മിപ്പിച്ചു.
ഓഗസ്റ്റ് 15 കഴിഞ്ഞ ഞായറാഴ്ചയും സംസ്ഥാനത്ത് ലോക്ഡൗണ്‍ ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് ഇന്നലെ 20,224 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടിപിആര്‍ 16.94 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.
‘മാസ്‌കിട്ട്’ മാവേലിയെ വരവേല്‍ക്കാം. ‘കൈ കഴുകി’ സദ്യയുണ്ണാം. ‘അകന്നിരുന്ന്’ ആഘോഷിക്കാമെന്ന് ഓണാശംസ സന്ദേശത്തില്‍ മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
കോവിഡ് കാലത്ത് മറ്റൊരു ഓണം കൂടി വന്നെത്തുമ്ബോള്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. കേരളം മൂന്നാം തരംഗത്തിന്റെ ഭീഷണിയിലാണ്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ഒത്തുകൂടലുകള്‍ പരമാവധി കുറയ്ക്കണം.
ഭക്ഷണം കഴിക്കുമ്ബോഴാണ് രോഗം പടരാന്‍ സാധ്യത കൂടുതല്‍. അതിനാല്‍ സാമൂഹിക അകലം പാലിച്ച് സദ്യയ്ക്ക് ഇലയിടണം. ലക്ഷണമില്ലാത്തവരില്‍ നിന്നും വാക്‌സിന്‍ എടുത്തവരില്‍ നിന്നുപോലും രോഗം പകരാം എന്നതിനാല്‍ പല കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ഒരേസമയം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.