Fincat

കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി

തിരൂർ: തിരൂർ മേലെ ഓവുങ്ങലിൽ ഞായറാഴ്ച (ഇന്നലെ) വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.ചെറിയമുണ്ടം സ്വദേശിയായ കള്ളിക്കൽ അബ്ദുറഹിമാന്റെ ഉടമസ്ഥതയിലുള്ള പോത്ത് ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു. പോത്തിനെ കരക്കുകയറ്റാൻ പ്രദേശവാസികൾ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

തുടർന്നാണ് തിരൂർ ഫയർഫോഴ്സിനെ വിവരമറിയിക്കുന്നത്. ഫയർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.സുനിലിന്റെ ഫയർഫോഴ്സ് ടീമും,പോലീസ് വളണ്ടിയേഴ്സും ട്രോമാകെയർ യൂണിറ്റും ചേർന്നാണ് രണ്ട് കിന്റലോളം തൂക്കം വരൂന്ന പോത്തിനെ രക്ഷപ്പെടുത്തിയത്.

2nd paragraph