ഏസ്റ്റൺ ഫൗണ്ടേഷൻ പദ്ധതി സമർപ്പിച്ചു

ഒഴൂർ: നൂതന കായിക പദ്ധതികൾ ആവിഷ്കരിച്ചു ഏസ്റ്റൺ സ്പോർട്സ്ഫൗണ്ടേഷൻ ശ്രദ്ധേയരായി .വളർന്നു വരുന്ന തലമുറയെ കായിക രംഗത്ത് പരിശീലനം നൽകി ഉന്നത തലത്തിലേക്ക് കൈപിടിച്ചുയർത്താൻ ആവിഷ്‌ക്കരിച്ചതാണ് ഏസ്റ്റൺ സ്പോർട്സ് ഫൗണ്ടേഷൻ .ഒഴൂർ പഞ്ചായത്ത് വെള്ളച്ചാലിലാണ് ഫൌണ്ടേഷൻ ആസ്ഥാനം ,കായിക വകുപ്പ് മന്ത്രീ ശ്രീ വി .അബ്ദുറഹ്മാൻ ഫൗണ്ടേഷൻ ഓഫീസ് ഉദ്‌ഘാടനം ചെയ്തു .

യാക്കാ സ്പോർട്സ് സിറ്റിയിയിൽ സംഘടിപ്പിച്ച പദ്ധതി സമർപ്പണ സമ്മേളനത്തിൽ ഫൌണ്ടേഷൻ ചെയർമാൻ ജർഷാദ് തട്ടാരത്തിൽ അദ്ധ്യ്ക്ഷത വഹിച്ചു.സ്പോർട്സ് കൗണ്സർലിങ് ,സ്പോർട്സ് മാനേജ്‌മന്റ് ,സ്പോർട്സ് ട്രെയിനിങ് ,സോഷ്യൽ ഹെൽത്ത് പ്രോഗ്രാം ,എന്നിവക്കായി ഹൈ ഫെർഫോമെൻസ് അക്കാദമിക് ,കിഡ്സ് അത്‍ലറ്റിക്‌ ,പബ്ലിക്ക് ഹെല്ത്ത് എന്നീ പദ്ധതികൾ മന്ത്രീ വി അബ്ദുറഹ്മാന് സമർപ്പിച്ചു.ഏസ്‌റ്റേൺ ഫൗണ്ടേഷൻ ഉപഹാരം കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി സമർപ്പിച്ചു .

മുസ്തഫ പാറപ്പുറത്ത് ,ഫിഫ കൊച്ച് ഷഹീർ മോൻ ,യൂസഫ് കൊടിയേങ്ങൾ എന്നിവർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു സി പി ഷൗക്കത്ത് മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സജ്‌ന പാലേരി ,റാസക്ക് വെള്ളിയത്ത് ,ഫുഡ്ബോള്‍ കോച്ച് നജ്മുന്നിസ കോക്കോ റ്റീം കോച്ച് ആഷിക് ,നിദുൽ സിപി ,അപർണാറെജി,എൽദോ ,നുസൈഫ്‌ ,ശങ്കരൻ ,ജാബിർ ,ജാസിർ ,എന്നിവർ സംബന്ധിച്ചു ശരീഫ് മലബാർ നന്ദി പ്രകാശിച്ചു