വിദ്യഭ്യാസ രംഗത്തെ സമാന്തര പ്രവർത്തനങ്ങൾ ചെറുക്കും – കെ.എസ്. ടി.യു


പൊന്നാനി: സംസ്ഥാന ഗവൺമെൻ്റിൻ്റെ മൗനാനുവാദത്തോടെ വിദ്യാഭ്യാസ രംഗത്ത് സമാന്തര ശക്തികൾ പിടിമുറുക്കുന്നത് അഭിലഷണീയമല്ലെന്നും ജൂനിയർ
റെഡ്ക്രോസിൻ്റേയും- യോഗയുടെയും മറവിൽ ചില ചാനലുകളെ കൂട്ടുപിടിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിദ്യാഭ്യാസ മേഖലയിൽ ആശയ പ്രത്യേയശാസ്ത്ര അവബോധം നൽകാനുള്ള ശ്രമം അധ്യാപക സംഘടനകൾ ചെറുത്ത് തോൽപിക്കുമെന്നും – കെ. എസ്. ടി . യു .
ഇതിനെതിരെ സംയുക്തഅധ്യാപക കോ ഓർഡിനേഷൻ കമ്മറ്റി രൂപീകരിച്ച് സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കെ.എസ്.ടി.യു. പൊന്നാനി ഉപജില്ല കമ്മറ്റി . യോഗത്തിൽകോയ തറോല അധ്യക്ഷത വഹിച്ചു, ഇ-പി-എ- ലത്തീഫ് ,ടി സി സുബൈർ, വി കെ ശബീർ | കമാലുദ്ദീൻ, സക്കീർ വെളിയംകോട് തുടങ്ങിയവർ പ്രസംഗിച്ചു