പ്ലസ് വൺ പ്രവേശനത്തിന് സംസ്ഥാനത്ത് ഇതുവരെ അപേക്ഷ സമർപ്പിച്ചത് 1,​85,​444 പേർ.

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് ഇതുവരെ അപേക്ഷ സമർപ്പിച്ചത് 1,​85,​444 പേർ. ഇതിൽ 1,​37,​533 അപേക്ഷകൾ പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തിയതായി അധികൃതർ അറിയിച്ചു. ഈ മാസം 24നാണ് അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് തിരുവനന്തപുരം ജില്ലയിൽ നിന്നാണ്, 20,272 പേർ. കുറവ് വയനാട് ജില്ലയിലും, 4620 പേർ.

www.admission.dge.kerala.gov.in എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സെപ്‌തംബർ മൂന്നു വരെ അപേക്ഷ നൽകാം. ഏഴിനാണ് ട്രയൽ അലോട്ട്‌മെന്റ്. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷയിൽ മാറ്റങ്ങൾ വരുത്താം. ആദ്യ അലോട്ട്‌മെന്റ് 13ന് നടത്താനാണ് നിലവിലെ തീരുമാനം. അപേക്ഷ സമർപ്പിക്കേണ്ട രീതിയും മാർഗനിർദേശങ്ങളും വിശദീകരിക്കുന്ന യൂസർ മാനുവലും വീഡിയോയും വെബ്‌സൈറ്റിലുണ്ട്. അപേക്ഷയുമായി ബന്ധപ്പെട്ട സംശയം തീർക്കുന്നതിന് എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളിലും ഹെൽപ്പ് ഡെസ്‌ക്കുകളും ഒരുക്കിയിട്ടുണ്ട്.

-ജില്ല- അപേക്ഷ സമർപ്പിച്ചവർ- പരിശോധിച്ചവ

  1. തിരുവനന്തപുരം: 20272- 16542
  2. കൊല്ലം: 18604- 15515
  3. പത്തനംതിട്ട: 7889- 6483
  4. ആലപ്പുഴ- 14961- 12025
  5. കോട്ടയം 12606- 9869
  6. ഇടുക്കി- 6591- 5270
  7. എറണാകുളം: 18506- 14414
  8. തൃശൂർ- 15412- 10351
  9. പാലക്കാട്: 17195 12745
  10. മലപ്പുറം: 14301- 6920
  11. കോഴിക്കോട്: 13708- 8511
  12. വയനാട്: 4620- 3614
  13. കണ്ണൂർ: 13847- 10177
  14. കാസർകോട്: 6932- 5157

ആകെ: 185444- 137533